ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

ഇസാഫ് ബാങ്കിലെ ഉദ്യോഗസ്ഥരുടെ ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്ഐ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ബാങ്കിന് മുന്നില്‍ നടത്തിയ പ്രതിഷേധം
ആലപ്പുഴ
ഇസാഫ് ബാങ്ക് ഉദ്യോഗസ്ഥരുടെ ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്ഐ ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി പ്രകടനം നടത്തി. ഉദ്യോഗസ്ഥരുടെ ഗുണ്ടായിസം കാരണം കുടുംബനാഥൻ സ്ട്രോക്ക് ബാധിച്ച് ചികിത്സയിലാവുകയും മകളുടെ കല്യാണം മുടങ്ങുകയും ചെയ്തതിൽ പ്രതിഷേധിച്ച് ബ്രാഞ്ച് മാനേജരെ ഉപരോധിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം അനീഷ് കുര്യൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് സെക്രട്ടറി ഉണ്ണിക്കണ്ണൻ, ട്രഷറർ എൻ ജെ ജയകൃഷ്ണൻ, അമൽ നൗഷാദ്, കൊമ്മാടി മേഖലാ സെക്രട്ടറി വിഷ്ണു ഉമേഷ് തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് മാനേജരും ഡിവൈഎഫ്‌ഐ ഭാരവാഹികളും നടത്തിയ ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ഉറപ്പുനൽകി.









0 comments