ad
Deshabhimani

ഡിവൈഎഫ്‌ഐ ‘സ്‌പോൺസറെ വരയ്‌ക്കൂ സമ്മാനം നേടൂ’ പരിപാടി സംഘടിപ്പിച്ചു

ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ‘സ്‌പോൺസറെ വരയ്‌ക്കൂ സമ്മാനം നേടൂ’ പരിപാടി ആലപ്പുഴ നഗരത്തിൽ 
കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുൽ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 25, 2026, 12:59 AM | 1 min read

ആലപ്പുഴ

ഡിവൈഎഫ്‌ഐ നടത്തിയ ‘സ്‌പോൺസറെ വരയ്‌ക്കൂ സമ്മാനം നേടൂ’ പരിപാടി വേറിട്ട പ്രതിഷേധമായി. മുഖ്യമന്ത്രി വി ഡി സതീശന്റ വിവാദ വിമാനയാത്രകളുടെ സ്‌പോൺസറെ വരയ്‌ക്കാനാണ്‌ ചലഞ്ച്‌ സംഘടിപ്പിച്ചത്‌. മുഖ്യമന്ത്രിയുടെ അജ്ഞാതരായ സ്‌പോൺസർമാരെ ഭാവനയിൽ വരയ്ക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തായിരുന്നു പ്രതിഷേധം. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജയിംസ്‌ ശമുവേൽ ഹരിപ്പാട് പങ്കെടുത്തു. ഹരിപ്പാട് ഹരിപ്പാട് ബ്ളോക്ക് കമ്മിറ്റി ഹരിപ്പാട് കച്ചേരി ജങ്ഷനിൽ കാൻവാസ് സ്ഥാപിച്ച് സ്‌പോൺസറുടെ രേഖാ ചിത്രം വരയ്‌ക്കുന്നതിന് തുടക്കം കുറിച്ച്‌ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് അഡ്വ ശ്രീജേഷ് ബോൺസലെ, സെക്രട്ടറി അനസ് നസീം, ജില്ലാ കമ്മിറ്റി അംഗം സിന്ധു ആർ നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിന്ധു ആർ നായർ,ശ്യാം അശോക് എന്നിവർ നേതൃത്വം നൽകി. ചിത്രരചനയിൽ പങ്കെടുത്തവർക്ക് മെഴുകുതിരികൾ സമ്മാനമായി നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home