ad
Deshabhimani

ക്ഷയരോഗികൾക്കുള്ള 
ആനുകൂല്യം മുടങ്ങി

T B UNIT

പെരുന്പാവൂർ താലൂക്കാശുപത്രിയിലെ ടിബി യൂണിറ്റ്

വെബ് ഡെസ്ക്

Published on Sep 26, 2026, 01:42 AM | 1 min read

പെരുമ്പാവൂർ


ക്ഷയരോഗ ബാധിതർക്കുള്ള സഹായധന വിതരണം നിലച്ചതായി പരാതി. ക്ഷയരോഗം സ്ഥിരീകരിച്ചവർക്ക് കേന്ദ്രപദ്ധതിയിൽ മാസം 1000 രൂപപ്രകാരം ആറുമാസത്തേക്ക് 6000 രൂപയുടെയും, സംസ്ഥാന സർക്കാർ നൽകുന്ന 12,000 രൂപയുടെയും ധനസഹായമാണ് മുടങ്ങിയത്. സംസ്ഥാന സർക്കാർ ധനസഹായം 6000 ത്തിൽനിന്ന്‌ എൽഡിഎഫ് സർക്കാർ പന്തീരായിരമായി ഉയർത്തിയിരുന്നു.


താലൂക്കാശുപത്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന ടിബി യൂണിറ്റിന് കീഴിൽ മുനിസിപ്പാലിറ്റി, ഒക്കൽ, കോടനാട്, മുടക്കുഴ, വേങ്ങൂർ, രായമംഗലം, അശമന്നൂർ എന്നീ പ്രദേശങ്ങളിലെ നൂറോളം രോഗികൾക്കുള്ള ധനസഹായമാണ് ഇതുവരെ ലഭിക്കാത്തത്. പെരുമ്പാവൂരിൽ മാസം 15 രോഗികളെവരെ പരിശോധനയിൽ കണ്ടെത്താറുണ്ട്. ഇവർക്ക് മരുന്ന് നൽകുന്നതോടൊപ്പം മികച്ച പോഷകാഹാരവും വേണം. അതിനുകൂടിയാണ് സർക്കാർ ആനുകൂല്യം നൽകുന്നത്. എന്നാൽ, ഇത്‌ ഇനിയും ലഭിച്ചിട്ടില്ല എന്നാണ്‌ പരാതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home