ആലാട്ടുചിറ പള്ളിക്ക് ഇനി പുതിയ മുഖം

പുനർനിർമിച്ച കോടനാട് ആലാട്ടുചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി
പെരുമ്പാവൂര്‍
പുനര്‍നിര്‍മിച്ച കോടനാട് ആലാട്ടുചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കൂദാശയും ബലിയര്‍പ്പണവും ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. നെല്‍സണ്‍ ജോയി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.
പ്രധാന ഗേറ്റ് സമര്‍പ്പണം, കൊടിമര കൂദാശ, മൂറോന്‍ അഭിഷേക കൂദാശ, ഭവനത്തിന്റെ താക്കോല്‍ദാനം, വനിതാസമാജം സമാഹരിച്ച ഡയാലിസിസിനുള്ള തുക കൈമാറല്‍ എന്നിവയും നടക്കും. അനുമോദന സമ്മേളനത്തില്‍ ബെന്നി ബെഹനാന്‍ എംപി, മനോജ് മൂത്തേടന്‍ എംഎല്‍എ, എല്‍ദോസ് കുന്നപ്പിള്ളി, സാജു പോള്‍ തുടങ്ങിയവർ പങ്കെടുക്കും.
പെരിയാറിന്റെ തീരത്ത് ആലാട്ടുചിറയിൽ 1941-ല്‍ സ്ഥാപിതമായ പള്ളിയാണ് പുനർനിർമിച്ചത്. സഹവികാരി ഫാ. ബേസില്‍ ജോയി, ട്രസ്റ്റിമാരായ എം ജെ ജോയി, ജിജോ വര്‍ഗീസ്, എ ഒ ജയിംസ്, സി ടി എല്‍ദോസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments