നൈപുണ്യയിൽ ‘വേന്പനാട് ഡയലോഗ്’

ചേർത്തല
നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്മെന്റിൽ ബ്ലൂ ഇക്കോണമി ദ്വിദിന സിന്പോസിയം–വേമ്പനാട് ഡയലോഗ് 2026 ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ ഉദ്ഘാടനംചെയ്‌തു. എറണാകുളം അങ്കമാലി മേജർ അതിരൂപത വികാരി ജനറൽ മോൺ. ആന്റോ ചേരാന്തുരുത്തി അധ്യക്ഷനായി. പി പ്രസാദ് എംഎൽഎ, കോളേജ് പ്രിൻസിപ്പൽ ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ, മുട്ടം സെന്റ് മേരീസ് ഫൊറോന വികാരി ജോഷി വേഴപ്പറമ്പിൽ, നഗരസഭ കൗൺസിലർ എം സി ഷൈനത, കോളേജ് ഡീൻ ഡോ. അജയ് കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ബ്ലൂ ഇക്കോണമിയെ ആസ്‌പദമാക്കി ഗവേഷണ പ്രബന്ധങ്ങളുടെ സംഗ്രഹം ഉൾപ്പെടുത്തിയ ‘ബുക്ക് ഓഫ് അബ്സ്ട്രാക്‌ട്‌സ് ’ ഡെപ്യൂട്ടി സ്‌പീക്കർ പ്രകാശിപ്പിച്ചു. ഗവേഷകരുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ആശയങ്ങളും ഗവേഷണ സാധ്യതകളും അവതരിപ്പിച്ചു.










0 comments