കോതമംഗലം ചെറിയപള്ളി പെരുന്നാളിന് കൊടിയേറ്റി

കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമപ്പെരുന്നാളിന് വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ കൊടിയുയർത്തുന്നു
കോതമംഗലം
കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന യെൽദോ മാർ ബസേലിയോസ് ബാവായുടെ 341–-ാമത് ഓർമപ്പെരുന്നാളിന് വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ കൊടിയുയർത്തി.
ചക്കാലക്കുടി ചാപ്പലിൽനിന്ന് പ്രദക്ഷിണമായി പള്ളിയിൽ എത്തിച്ചേർന്ന ധൂപപ്രാർഥനയ്ക്കുശേഷമാണ് കൊടിയേറ്റിയത്. ചക്കാലക്കുടിയിൽനിന്ന് ആരംഭിക്കുന്ന പ്രദക്ഷിണത്തിന് നായർ യുവാവ് ചക്കാലക്കൽ സുരേഷ് തൂക്കുവിളക്കേന്തി.
പള്ളിയിലെ പ്രാർഥനയ്ക്ക് മേഖലാ മെത്രാപോലീത്ത ഏലിയാസ് മോർ യൂലിയോസ് കാർമികത്വം വഹിച്ചു. സഹവികാരിമാരായ ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. നോബി വെട്ടിച്ചിറ, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. സിച്ചു രാജു, ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി എന്നിവർ നേതൃത്വം നൽകി. എംഎൽഎമാരായ ഷിബു തെക്കുംപുറം, മനോജ് മുത്തേടൻ, മാത്യു കുഴൽനാടൻ, മുൻ എംഎൽഎ ആന്റണി ജോൺ, ഭാനുമതി രാജു, ജെസി സാജു തുടങ്ങിയവർ പങ്കെടുത്തു.










0 comments