സ്വകാര്യ ബാങ്കിന്റെ ജപ്തി
ബാങ്ക് പൂട്ടിയ വീട് തുറന്നുനൽകി ഡിവൈഎഫ്ഐ

സുശീലയുടെ വീട് തുറക്കാൻ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എ എ അക്ഷയ്‌യുടെ നേതൃത്വത്തിൽ പ്രവർത്തകർ എത്തിയപ്പോൾ
മാവേലിക്കര
വീട്ടുകാരില്ലാത്ത സമയത്തെത്തി വീട് ജപ്‌തിചെയ്തതിൽ ഇടപെട്ട് ഡിവൈഎഫ്ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റി. ഇറവങ്കര നിശാലയം വീട്ടിൽ സുശീല താമസിക്കുന്ന വീടാണ് തിങ്കൾ രാവിലെ ജപ്തിചെയ്തത്. സുശീലയുടെ മകനുണ്ടായ അപകടത്തിൽ ചികിത്സയ്-ക്കായി പണം മാറ്റിവയ്‌ക്കേണ്ടി വന്നതിനാൽ തിരിച്ചടവ് മുടങ്ങിയിരുന്നു. വിവരം അറിഞ്ഞെത്തിയ ഡിവൈഎഫ്ഐ നേതൃത്വം നിർധന കുടുംബത്തിന് വേണ്ടി ബാങ്കുമായി ബന്ധപ്പെട്ട് സാവകാശം ആവശ്യപ്പെട്ടെങ്കിലും ഒന്നുംചെയ്യാനാകില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്നാണ് പ്രവർത്തകർ, ജപ്തിചെയ്ത വീട് തുറന്നുകൊടുത്തത്. ബ്ലോക്ക് സെക്രട്ടറി എ എ അക്ഷയ്, പ്രസിഡന്റ് സന്ദീപ് ശിവരാമൻ, ട്രഷറർ സെൻ സോമൻ, ജില്ലാ കമ്മിറ്റിയംഗം അനുപമ സൈജു, രാകുൽ, ബി വിവേക്, പ്രകാശ്, ശിൽപ്പ എന്നിവർ നേതൃത്വം നൽകി.










0 comments