ad
Deshabhimani

ഡിവൈഎഫ്ഐ സമ്മേളനം: 
കൊടിമരജാഥയ്ക്ക് സ്വീകരണം നൽകി

dyfi

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ചിന്താ ജെറോം നയിക്കുന്ന കൊടിമര ജാഥയെ ജില്ല അതിർത്തിയായ 
കാരയ്ക്കാട് വെട്ടി പീടികയിൽ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 18, 2026, 01:55 AM | 1 min read

ചെങ്ങന്നൂർ

തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമരവുമായി കേന്ദ്ര കമ്മിറ്റിയംഗം ചിന്ത ജെറോം നയിക്കുന്ന ജാഥയ്ക്ക് ചെങ്ങന്നൂരിൽ സ്വീകരണം നൽകി. എം സി റോഡിൽ ജില്ല അതിർത്തിയായ കാരയ്ക്കാട് വെട്ടിപ്പീടികയിൽ സ്വാഗതസംഘം ചെയർമാൻ എം ശശികുമാർ, കൺവീനർ ജെയിംസ് ശമുവേൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ ചെങ്ങന്നൂർ ടൗണിൽ എത്തിച്ചു. വിവിധ കേന്ദ്രങ്ങളിൽ അഭിവാദ്യംചെയ്തു. ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷനിൽ സ്വീകരണ സമ്മേളനം സിപിഐ എം ജില്ല കമ്മിറ്റിയംഗം ആർ രാജേഷ് ഉദ്ഘാടനംചെയ്തു. എം ശശികുമാർ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുൽ, ജില്ലാ പ്രസിഡന്റ്‌ എം എസ് അരുൺ കുമാർ, എസ് സുരേഷ് കുമാർ, സി ശ്യാം കുമാർ, രമ്യ രമണൻ, ജില്ല ട്രഷറർ ജിസ്മി ജനാർദനൻ, എം എച്ച് റഷീദ്, ജില്ല വൈസ് പ്രസിഡന്റ്‌ എ അക്ഷയ്, എസ് മുകുന്ദൻ, സെക്രട്ടറിയറ്റ് അംഗങ്ങളായ അശ്വിൻ ദത്ത്, ലിജോ ജോയ്, മാന്നാർ ബ്ലോക്ക് സെക്രട്ടറി രൺധീർ, അരുൺ കൃഷ്ണ, നീനു കെ ജയൻ, ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ്‌ സനൂപ് ശിവരാമൻ , സെക്രട്ടറി എം സുമേഷ്, ട്രഷറർ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. പ്രാവിൻകൂട് ജങ്ഷനിലെ സ്വീകരണത്തിനു ശേഷം ജാഥ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ പ്രവേശിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home