ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനം

ഡിവൈഎഫ്ഐ ചാരുംമൂട് ബ്ലോക്ക് സമ്മേളനം ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്യുന്നു
ചാരുമൂട്
ഡിവൈഎഫ്ഐ ചാരുംമൂട് ബ്ലോക്ക് സമ്മേളനം പുഷ്‌പന്‍, എം രജീഷ് നഗറിൽ (ചുനക്കര കിഴക്ക് എൻഎസ്എസ് ഹാൾ) ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് എ അനൂപ് അധ്യക്ഷനായി. സെക്രട്ടറി എസ് അഷ്‌കർ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് സുരേഷ് കുമാരപുരം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എസ് അരുൺകുമാർ, സി ശ്യാം കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പി എ അൻവർ, ജില്ലാ ജോയിന്റ് സെക്രട്ടറി അശ്വിൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് മുകുന്ദൻ, ആർ റിനീഷ്, എസ് രാഹുൽ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജി രാജമ്മ, ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു എന്നിവർ സംസാരിച്ചു. 25 അംഗ ബ്ലോക്ക് കമ്മിറ്റിയെയും ഭാരവാഹികളായി കെ അനന്തു (പ്രസിഡന്റ്), എസ് അഷ്കർ (സെക്രട്ടറി), അഖിൽ ജി കൃഷ്ണൻ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.










0 comments