ലോകകപ്പ് റാലിക്ക് കേസ്
വലയം ഭേദിച്ച്, വലനിറച്ച് പ്രതിഷേധം

ഹരിപ്പാട്
ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ച് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വിളംബര റാലിയിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെ കേസെടുത്തത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. താലൂക്ക് ആശുപത്രി ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് എഴിക്കകത് ജങ്ഷനിൽ തടയാൻ ശ്രമിച്ചതിനെത്തുടർന്ന് പ്രവർത്തകരും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് വലയം ഭേദിച്ചു മുന്നോട്ടു നീങ്ങിയ പ്രവർത്തകരെ സ്റ്റേഷനിലേക്കുള്ള റോഡിൽ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രതിഷേധസമരം ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എസ് സുരേഷ് കുമാർ അധ്യക്ഷനായി. കേസ് പിൻവലിക്കാമെന്ന് കായംകുളം ഡിവൈഎസ്-പി ഉറപ്പു നൽകിയ ശേഷമാണ് മാർച്ച് അവസാനിപ്പിച്ചത്. ബ്ലോക്ക് സെക്രട്ടറി അനസ് നസീം, ജില്ല സെക്രട്ടറിയറ്റംഗങ്ങളായ പി എ അഖിൽ, എ എ അക്ഷയ്, കമ്മിറ്റി അംഗം അനുപമ സൈജു, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ശ്രീജേഷ് ബോൺ സലെ എന്നിവർ സംസാരിച്ചു.










0 comments