മയക്കുമരുന്ന് കേസിലെ പ്രധാനികൾ പിടിയിൽ

ചേര്‍ത്തല
ബംഗളൂരുവില്‍നിന്ന് എത്തിക്കുന്ന എംഡിഎംഎയുടെ ജില്ലയിലെ ചില്ലറവിൽപ്പനക്കാരെ ചേര്‍ത്തല പൊലീസ് പിടികൂടി. കായംകുളം കൃഷ്‌ണപുരം പഞ്ചായത്ത് നെടുംപുരയിടത്തില്‍ രതീഷ്(34), കരുനാഗപ്പളളി കുലശേഖരമംഗലം മൂപ്പന്റെയത് പടീറ്റതില്‍ അഫ്‌സല്‍(30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് ബംഗളൂരുവില്‍നിന്ന് എത്തിച്ച 98 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായിരുന്നു.കേസിലെ നാല്, അഞ്ച് പ്രതികളാണ് രതീഷും അഫ്‌സലും. നേരത്തെ പിടിയിലായ ഒന്നും രണ്ടും പ്രതികളായ സുഭാഷ്, ഷംനാസ് എന്നിവർ റിമാന്‍ഡിലാണ്. മൂന്നാംപ്രതി തെരച്ചിലിനിടെ വിദേശത്തേക്ക് കടന്നതായാണ് സൂചന. റിമാന്‍ഡിലുള്ളവരെ അടുത്തിടെ തുടരന്വേഷണത്തിന് ചേര്‍ത്തല പൊലീസ് കസ്‌റ്റഡിയില്‍വാങ്ങി തെളിവെടുപ്പും ചോദ്യംചെയ്യലും നടത്തിയിരുന്നു. സുഭാഷും ഷംനാസും ബംഗളൂരുവില്‍നിന്ന് എത്തിക്കുന്ന എംഡിഎംഎയാണ് രതീഷും അഫ്‌സലും ജില്ലയിൽ വിവിധയിടങ്ങളിലെ കോളേജുകളിലും ഹോസ്‌റ്റലുകളിലും വിതരണംചെയ്‌തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇരട്ടിവിലയ്‌ക്കായിരുന്നു ചില്ലറവില്‍പ്പന. ബുധനാഴ്‌ചയാണ് ഇരുവരും പിടിയിലായത്. സ്‌റ്റേഷന്‍ ഓഫീസര്‍ ജി അരുണിന്റെ നേതൃത്വത്തില്‍ എസ്‌ഐ എസ് സുരേഷ്‌കുമാര്‍, സിപിഒമാരായ സതീഷ്, സുധീഷ്, അജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടിച്ചത്. ഇരുവരെയും കോടതി റിമാന്‍ഡുചെയ്‌തു.









0 comments