കുടിവെള്ള പൈപ്പ് പൊട്ടിയ നിലയിൽ

മാന്നാർ
കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ചെന്നിത്തല പഞ്ചായത്ത് ആറാം വാർഡിൽ വടക്കേമഠത്തിൽ പടിയിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പാണ് പൊട്ടിയത്. രണ്ട് മാസത്തിലെറെയായി പൈപ്പ് പൊട്ടിയതിനാൽ നിരവധി കുടുംബത്തിന് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ട് നേരിടുന്നതായി പ്രദേശവാസികൾ പറഞ്ഞു. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെരുകി മാരകരോഗങ്ങൾ പിടികൂടാൻ കാരണമാകും. പഞ്ചായത്തംഗം മഞ്‌ജു എം രഞ്‌ജിത്ത് നിരവധി പ്രാവശ്യം വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.










0 comments