അപകടക്കുഴിയൊരുക്കി ഓടകൾ

കാർത്തികപ്പള്ളി
ദേശീയപാതാ നവീകരണത്തിന് നിര്‍മിച്ച ഓടകൾ അപകടക്കുഴിയാകുന്നു. അശാസ്‌ത്രീയ നിര്‍മാണം മൂലം ഓടകളിൽ സ്ഥാപിച്ച സ്ലാബുകൾ പലയിടങ്ങളിലും ഇടിഞ്ഞുതാഴുന്നത് പതിവായി. കഴിഞ്ഞദിവസം രാമപുരം ക്ഷേത്രത്തിന് വടക്കുവശം ഓട ഇടിഞ്ഞുതാഴ്‌ന്നു. ഏതാനും ദിവസംമുന്പ് കാൽനടയാത്രക്കാരി ഓടയിൽ വീണിരുന്നു. ഹരിപ്പാടിനും കായംകുളത്തിനും ഇടയിൽ പല സ്ഥലങ്ങളിലും ഓട സുരക്ഷിതമല്ലെന്ന് പരാതിയുണ്ട്. സർവീസ് റോഡിലൂടെ വലിയ വാഹനങ്ങൾ പോകുമ്പോഴുണ്ടാകുന്ന സ്ഥലപരിമിതി കാരണം ഇരുചക്രവാഹന യാത്രക്കാർ ഓടകൾക്ക് മുകളിലൂടെ സഞ്ചരിക്കാറുണ്ട്. തെരുവുവിളക്കുകൾ തെളിയാത്തതിനാൽ ഓടകൾ തകർന്നത് രാത്രിയില്‍ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം ഇരുചക്ര വാഹന–കാൽനടയാത്രക്കാർ സ്ഥിരമായി അപകടത്തിലാകുന്നു. ഓടകൾ പുനർനിർമിച്ച് അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments