വഴിയോരക്കച്ചവടക്കാരെ കുടിയൊഴിപ്പിക്കരുത്

ആലപ്പുഴ
വഴിയോരക്കച്ചവടക്കാരെ അന്യായമായി കുടിയൊഴിപ്പിക്കുന്ന നഗരസഭ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി. വെൻഡിങ് കമ്മിറ്റി ചേർന്ന് കച്ചവട സോണുകൾ തീരുമാനിച്ച് ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായി നഗരസഭ ഐഡി കാർഡുള്ള കച്ചവടക്കാരെ പോലും ഒഴിപ്പിക്കുന്നതും അടിയന്തരമായി നിര്‍ത്തണം. മാവേലിക്കര നഗരസഭയിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചിട്ട് 20 ദിവസമായി. നിയമവിരുദ്ധമായി ഇവരെ ഒഴിപ്പിക്കുകയും ഐഡി കാർഡുള്ള കച്ചവടക്കാരെ പുനരധിവസിപ്പിക്കുമെന്ന ഉറപ്പ് ലംഘിച്ചു. ഇതിനെതിരെ ഏഴിന് മാവേലിക്കര നഗരസഭയ്‌ക്ക് മുന്നിൽ യൂണിയന്റെ നേതൃത്വത്തിൽ കച്ചവടക്കാര്‍ സമരം നടത്തും. ഒഴിപ്പിക്കപ്പെട്ട കച്ചവടക്കാരെ അവർ കച്ചവടം ചെയ്‌തിരുന്ന സ്ഥലങ്ങളിൽ തന്നെ പുനരധിവസിപ്പിക്കണം. ഭരണത്തിന്റെ ഹുങ്കില്‍ വഴിയോരക്കച്ചവടം ഉപജീവനമാർഗമാക്കിയ പാവപ്പെട്ട കച്ചവടക്കാരുടെ ജീവിതം തകര്‍ക്കുന്ന നടപടി അവസാനിപ്പിക്കണം. കച്ചവടക്കാരുടെ ഉപജീവനത്തിന് സംരക്ഷണവും നിയമാനുസൃതമായ അവകാശങ്ങളിലെ ഉറപ്പും നല്‍കണം. അല്ലാത്തപക്ഷം യൂണിയൻ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യൂണിയൻ ജില്ലാ ജനറൽ സെകട്ടറി എം സുനിൽകുമാർ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.









0 comments