Deshabhimani

ഡോക്‌ടേഴ്സ് ഡേ സംവാദസദസ്‌

ചെട്ടികുളങ്ങര ഈരേഴ യുപി സ്‌കൂളിൽ ഡോ. എൻ നവനീതയെ അനുമോദിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Jul 05, 2025, 12:59 AM | 1 min read

മാവേലിക്കര

ഡോക്‌ടേഴ്സ് ഡേയുമായി ബന്ധപ്പെട്ട് ചെട്ടികുളങ്ങര ഈരേഴ യുപി സ്‌കൂളിൽ സംവാദസദസും അനുമോദനവും സംഘടിപ്പിച്ചു. "ആരോഗ്യശീലം കുട്ടികളിൽ’ എന്ന വിഷയത്തിൽ കുട്ടികളുടെ സംവാദം നടന്നു. ചെട്ടികുളങ്ങര കുടുംബാരോഗ്യകേന്ദ്രം ഡോ. എൻ നവനീത മുഖ്യാതിഥിയായി. കുട്ടികളുടെ സംശയങ്ങൾക്ക് ഡോക്‌ടർ മറുപടി നൽകി. ഡോക്‌ടറെ അനുമോദിച്ചു. പ്രഥമാധ്യാപിക ഡി ഷീലാകുമാരി, കെ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home