ഡോക്‍ടേഴ്സ് ദിനം ആഘോഷിച്ചു

കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ ഡോക്ടർമാരുടെ ഡോക്ടേഴ്സ് ദിനാചരണം കായംകുളം ഡിവൈഎസ്പി ബിനുകുമാർ ഉദ്ഘാടനം ചെയ്യുന്നു
ചൂനാട്
കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ ഡോക്ടർമാർ ചൂനാട് ഇലിപ്പക്കുളം മദർവിങ് ഹോം കെയറിലെ അമ്മമ്മാരോടപ്പം ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു. കായംകുളം ഡിവൈഎസ്പി ബിനുകുമാർ ഉദ്ഘാടനംചെയ്തു. ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ ഡോ.എബ്രഹാം മാത്യു അധ്യക്ഷനായി. ഡോക്ടർമാരായ പ്രീതിഭാമ, അൻവർ, റിയ, വിനായ്, സിബി ജോർജ്, അനു, വർഗീസ്, അനുജ, അനൂപ്, നഴ്സിങ് സൂപ്രണ്ട് ജോളി റിനു, ജയ്സൺ ജെയിംസ്, ഫാ. ജോബിൻ എസ് എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. കാർത്തികപ്പള്ളി മുട്ടം റോട്ടറി ക്ലബ്ബ് ഡോക്ടേഴ്സ് ദിനാചരണം പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കീച്ചേരിൽ ശ്രീകുമാർ ഉദ്ഘാടനംചെയ്‌തു. പള്ളിപ്പാട് പഞ്ചായത്തിലെ ആശാവർക്കർമാർക്ക് കോട്ട് വിതരണംചെയ്തു. ഡോക്ടർമാരെ ആദരിച്ചു. റോട്ടറി പ്രസിഡന്റ് ജോർജ് വർഗീസ് അധ്യക്ഷനായി. സർവീസ് പ്രോജക്ട് റോട്ടറി ക്ലബ് അസി. ഗവർണർ ഹരികുമാർ ഉദ്ഘാടനംചെയ്തു. ഡോ.വീണ, പ്രൊഫ.സി എം ലോഹിതൻ, ജി ഷിമുരാജ്, പ്രസന്നകുമാർ, അനിൽ നന്ദനം എന്നിവർ സംസാരിച്ചു.











0 comments