ad
Deshabhimani

പൊതുവിദ്യാഭ്യാസ മേഖലയെ 
തകർക്കരുത്: ബാലസംഘം

ബാലസംഘം ആലപ്പുഴ ഏരിയ സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ.ബിച്ചു എക്സ് മലയിൽ ഉദ്ഘാടനംചെയ്യുന്നു

ബാലസംഘം ആലപ്പുഴ ഏരിയ സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ.ബിച്ചു എക്സ് മലയിൽ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2026, 02:50 AM | 1 min read

ആലപ്പുഴ

​പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കത്തില്‍നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് ബാലസംഘം ആലപ്പുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ. ബിച്ചു എക്‌സ്‌ മലയിൽ സമ്മേളനം ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് അസിൻ സന്തോഷ് അധ്യക്ഷയായി. ബാലസംഘം ജില്ലാ സെക്രട്ടറി ജിസ്വാൻ സജീവ് റിപ്പോർട്ടും ജില്ലാ വൈസ്‌പ്രസിഡന്റ് പി ബി സയനോര സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ്‌പ്രസിഡന്റ് ജി ഗൗതം, ടി ജി റെജി, നഗരസഭാ കൗൺസിലർ ഒ പി ഷാജി, എം ബാബു, ടി എ നവാസ്, സമിതി ചെയർമാൻ ജെ വിനോദ്കുമാർ, ഗൗരി എന്നിവർ സംസാരിച്ചു. ആദിൽ മുഹമ്മദ് (പ്രസിഡന്റ്), അഹല്യ, ആദില ഫാത്തിമ (വൈസ്‌പ്രസിഡന്റ്മാർ), ഗൗരി (സെക്രട്ടറി) ആഗ്രഹ അനിൽ, ശ്രീഹരി (ജോയിന്റ് സെക്രട്ടറിമാർ), എം ബാബു (കൺവീനർ), കെ വിക്രനാചാരി, ബിന്ദു ഗൗരി (ജോയിന്റ് കൺവീനർമാർ), സൗമ്യരാജ് ( കോ–ഓർഡിനേറ്റർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home