Deshabhimani

എംപ്ലോയ്‍മെന്റ് എക്‍സ്‍ചേഞ്ചിനെ തകര്‍ക്കരുത്‌

ജില്ലാ എംപ്ലോയ്‍മെന്റ് എക്‌സ്‌ചേഞ്ചിന്‌ മുന്നിലെ പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം  സി സിലീഷ് ഉദ്ഘാടനംചെയ്യുന്നു

ജില്ലാ എംപ്ലോയ്‍മെന്റ് എക്‌സ്‌ചേഞ്ചിന്‌ മുന്നിലെ പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി സിലീഷ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 12:45 AM | 1 min read

ആലപ്പുഴ
എംപ്ലോയ്‍മെന്റ് എക്‍സ്‍ചേഞ്ചിനെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാര്‍ പ്രതിഷേധിച്ചു. കൈവല്യ, സമന്വയ, നവജീവൻ ഉൾപ്പെടെ പല പദ്ധതികളും അടുത്ത സാമ്പത്തികവർഷംമുതൽ വകുപ്പ് നടത്തേണ്ടതില്ലെന്നും സ്വയംതൊഴിൽ പദ്ധതി, തൊഴിലില്ലായ്‍മവേതനം എന്നിവ നിർത്തലാക്കണമെന്നും സര്‍ക്കാര്‍ തത്വത്തിൽ തീരുമാനിച്ചിരിക്കയാണ്. എംപ്ലോയ്‍മെന്റ് എക്‍സ്‍ചേഞ്ചിൽ പേര് രജിസ്‌റ്റർ ചെയ്‍ത ഭിന്നശേഷിക്കാർക്കായി എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന, സമഗ്ര സ്വയംതൊഴിൽ പദ്ധതിയും മുതിർന്ന പൗരന്മാർക്കുള്ള സ്വയംതൊഴിൽ പദ്ധതിയായ നവജീവൻ, എസ്‌സി, എസ്ടി വിഭാഗങ്ങളുടെ സമന്വയ പദ്ധതി എന്നിവ നിർത്തലാക്കി സ്വകാര്യ ഏജൻസികളുമായി എംഒയു സ്ഥാപിക്കാനാണ് യുഡിഎഫ് സർക്കാർ തീരുമാനിച്ചത്. ഇത് എംപ്ലോയ്‍മെന്റ് വകുപ്പിന്റെ ഭാവിയെത്തന്നെ അപകടത്തിലാക്കുന്നതാണ്. 35 തസ്‍തികകളാണ് നഷ്‌ടപ്പെടുന്നത്. ജില്ലാ എംപ്ലോയ്‍മെന്റ് ഓഫീസിന് മുന്നിലെ പ്രതിഷേധ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം സി സിലീഷ് ഉദ്ഘാടനംചെയ്‍തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ഇന്ദിര, ടി എം ഷൈജ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SFI.jpg

03

print edition കാലടിയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; രാജ്യവ്യാപക പ്രതിഷേധത്തിന്‌ എസ്‌എഫ്‌ഐ
Kalady Sree Sankaracharya University of Sanskrit

04

print edition വിദ്യാർഥികളോടുള്ള പ്രതികാര നടപടി; വിസി നിഷേധിച്ചത്‌ തടവുകാർക്കു പോലും കിട്ടുന്ന നീതി
deshabhimani section

Recommended

Deshabhimani
Home