ad
Deshabhimani

ജില്ലാ സ്പോർട്സ് യോഗാ ചാമ്പ്യൻഷിപ്

ജില്ലാ സ്‌പോര്‍ട്‌സ് യോഗ ചാമ്പ്യൻഷിപ്പില്‍നിന്ന്

ജില്ലാ സ്‌പോര്‍ട്‌സ് യോഗ ചാമ്പ്യൻഷിപ്പില്‍നിന്ന്

വെബ് ഡെസ്ക്

Published on Jul 05, 2026, 12:44 AM | 1 min read

കാർത്തികപ്പള്ളി

ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍, യോഗ അസോസിയേഷന്‍ ഓഫ് കേരള എന്നിവ ചേർന്ന്‌ മുതുകുളത്ത് ജില്ലാ സ്‌പോര്‍ട്‌സ് യോഗ ചാമ്പ്യൻഷിപ് നടത്തി. വിവിധ ഏരിയകളിൽ നിന്നുള്ള 85 പേർ ആർട്ടിസ്റ്റിക് സോളോ, ആർട്ടിസ്റ്റിക് പെയർ, ഫ്രിഫ്ളോ യോഗ ഡാൻസ് തുടങ്ങിയ ഇനങ്ങളിൽ മത്സരിച്ചു. പ്രൊഫഷണൽ വിഭാഗത്തിലും മത്സരമുണ്ടായിരുന്നു. സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ പ്രായപരിധി അടിസ്ഥാനമാക്കിയായിരുന്നു മത്സരം. ആഗസ്‌ത്‌ നാലുവരെ കാസർകോഡ് നടക്കുന്ന സംസ്ഥാന സ്പോർട്സ് യോഗാ ചാമ്പ്യൻഷിപ്പിലേക്ക് 25പേരെ തെരഞ്ഞെടുത്തു. കെ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ എസ് ഷാനി അധ്യക്ഷനായി. കെ രാഘവൻ, കെ വിജയകുമാർ, യോഗ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു, സെക്രട്ടറി പി സി പ്രദീപ്, എസ് രജിത, എം വിജയഘോഷ്, തോമസ് കെ ശാമുവേൽ, പി കെ അനിൽകുമാർ, കെ വാമദേവൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് കെ വിജയകുമാർ മൊമെന്റോയും സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു. കുട്ടികൾ യോഗ ഡാൻസ് അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home