ചിറപ്പ് കെങ്കേമമാക്കാം
ജില്ലാക്കോടതി നടപ്പാലം ഇന്ന് തുറക്കും

മുല്ലയ-്ക്കൽ ചിറപ്പ് തുടങ്ങിയതോടെ നഗരത്തിലുണ്ടായ തിരക്കൊഴിവാക്കാൻ താൽക്കാലികമായി നിർമിച്ച നടപ്പാലത്തിലൂടെ പോകുന്നവർ
ആലപ്പുഴ
നിർമാണം പുരോഗമിക്കുന്ന ജില്ലാക്കോടതി പാലത്തിന് സമാന്തരമായി നിർമിച്ച നടപ്പാലം ഞായറാഴ്‌ച ജനങ്ങൾക്ക് തുറന്നുകൊടുക്കും. കോടതി പാലം പൊളിച്ചതോടെ വാടക്കനാലിന് കുറുകെ പോകാൻ വൈഎംസിഎ പാലവും പൊലീസ് ഔട്ട് പോസ്റ്റിന് സമീപം നിർമിച്ച ബണ്ടുമായിരുന്നു ആശ്രയം. മുല്ലയ്ക്കൽ –കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിനെത്തുന്നവർക്കായി നടപ്പാലം വേണമെന്ന ആവശ്യം ശക്തമായിരുന്നു. കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്ര ഭരണസമിതിയും മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്ര കമ്മിറ്റിയും ഇൗ ആവശ്യം ഉന്നയിച്ചു. പാലം ഇല്ലാത്തത് ചിറപ്പ് കാലത്ത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നും പരിഹാരം കാണണമെന്നും വ്യാപാരികളും ആവശ്യപ്പെട്ടു. പി പി ചിത്തരഞ്ജൻ എംഎൽഎയുടെ ആവശ്യപ്രകാരം കലക്ടർ വിളിച്ച യോഗത്തിലാണ് താൽക്കാലിക പാലം നിർമിക്കാൻ തീരുമാനിച്ചത്. അവസാനഘട്ട നിർമാണം എംഎൽഎ ശനിയാഴ്‌ച വിലയിരുത്തി. മുല്ലയ്ക്കൽ ആറാംചിറപ്പും കിടങ്ങാംപറമ്പ് രണ്ടാംചിറപ്പും നടക്കുന്ന ദിനത്തിലാണ് പാലം തുറക്കുന്നത്. ജനുവരി ഒന്നിന് പാലം പൊളിച്ചുനീക്കും.











0 comments