9 ഗർഡർ ബീം കോൺക്രീറ്റിങ് പൂർത്തിയായി
ജില്ലാ കോടതിപ്പാലം നിർമാണം അതിവേഗം

കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി സംരക്ഷണഭിത്തിയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
ആലപ്പുഴ
ജില്ലാ കോടതിപ്പാലം നിർമാണം മുന്നേറുന്നു. ഒന്പത് ഗർഡർ ബീം കോൺക്രീറ്റിങ് പൂർത്തിയായി. ആറ് തൂണും (പിയർ) എട്ട് പിയർ ക്യാപ്പുകളും 76 പൈലും എട്ട് പൈൽ ക്യാപ്പും പൂർത്തിയായി. പാലത്തിന്റെ വശത്തുള്ള സംരക്ഷണഭിത്തിയുടെ നിർമാണവും പുരോഗമിക്കുന്നു. പടിഞ്ഞാറ് ഭാഗത്തുള്ള മത്സ്യകന്യകയുടെ ശിൽപ്പം മാറ്റാനുള്ള നടപടി വൈകാതെയുണ്ടാകും. ആലപ്പുഴ–അന്പലപ്പുഴ നിയമസഭാ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ജില്ലാ കോടതിപ്പാലത്തിന്റെ പുനർനിർമാണത്തിനുള്ള പ്രാഥമിക ജോലി 2024 നവംബറിലാണ് ആരംഭിച്ചത്. കഴിഞ്ഞ ആഗസ്‌ത് അഞ്ചിന് പഴയ പാലം പൊളിച്ചുനീക്കാനുള്ള ജോലി തുടങ്ങി. തുടർന്ന്, നഗരത്തിൽ ഗതാഗതക്രമീകരണവും ഏർപ്പെടുത്തി. ഇതിനുശേഷമാണ് ജോലികൾക്ക് വേഗമേറിയത്. രണ്ടുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റൗണ്ട് ടേബിൾ മാതൃകയിലുള്ള പാലം പൂർത്തിയാകുന്പോൾ ഇരുകരകളിലും മൂന്ന് ലൈൻ വീതമുള്ള ഗതാഗതമുണ്ടാകും. 5.5 മീറ്റർ വീതിയിൽ മേൽപ്പാലവും 7.5 മീറ്റർ വീതിയിൽ അടിപ്പാതയും പുറത്ത് 5.5 മീറ്റർ വീതിയിൽ റാന്പുകളുമുണ്ടാകും. മേൽപ്പാലത്തിലും റാമ്പുകളിലും ഓരോ ദിശയിലേക്കുള്ള ഗതാഗതവും അടിപ്പാത വഴി ഇരുഭാഗങ്ങളിലേക്കും ഗതാഗതവുമുണ്ടാകും.









0 comments