തദ്ദേശത്തിലെ ഡിവൈഎഫ്‌ഐ തിളക്കത്തിന് അനുമോദനം

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ ഡിവൈഎഫ്ഐ പ്രവർത്തകർ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർക്കൊപ്പം
ആലപ്പുഴ
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ‘വിജയഭേരി’ എന്ന പരിപാടിയിൽ 56 പേരെയാണ് അനുമോദിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉപഹാരങ്ങൾ നൽകി. കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ആർ രാഹുൽ, ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, പ്രസിഡന്റ് എസ് സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എസ് അരുൺകുമാർ എംഎൽഎ, സി ശ്യാംകുമാർ എന്നിവർ സംസാരിച്ചു.









0 comments