കേരളത്തിലെ ആദ്യ "ഡോൾബി സിനിമ' കൊച്ചിയിൽ

ഫോർട്ട്കൊച്ചി ഇവിഎം സിനിമാസിലെ "ഡോൾബി സിനിമ'
മട്ടാഞ്ചേരി
കേരളത്തിലെ ആദ്യ ഡോൾബി സിനിമ ഫോർട്ട്കൊച്ചി ഇവിഎം സിനിമാസിൽ. ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച തിയറ്റർ ഇന്ത്യയിലെ അഞ്ചാമത്തേതും കേരളത്തിലെ ആദ്യത്തേതുമാണ്.
ഡോൾബി ലബോറട്ടറീസും ഇവിഎം സിനിമാസും ചേർന്നാണ് തിയറ്ററിൽ ഈ സംവിധാനം ഒരുക്കിയത്. 450 സീറ്റുകളുള്ള തിയറ്ററിൽ അത്യാധുനിക ദൃശ്യ-–ശ്രാവ്യ സാങ്കേതികവിദ്യകളിലൂടെ പ്രേക്ഷകർക്ക് ലോകോത്തര സിനിമാനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടുതൽ തെളിച്ചമുള്ളതും വൈവിധ്യമാർന്ന നിറങ്ങളോടുകൂടിയതുമായ ദൃശ്യങ്ങളടങ്ങിയതാണ് ഡോൾബി വിഷൻ സാങ്കേതികവിദ്യ. ഡോൾബി അറ്റ്മോസ് ആഴമേറിയ ശബ്ദാനുഭവം നൽകും.
ചുവരുകൾ മുതൽ സീലിങ് വരെയുള്ള സ്ക്രീൻ, കൃത്യമായി ക്രമീകരിച്ച ശബ്ദസംവിധാനം, കാഴ്ചയ്ക്ക് തടസ്സമില്ലാത്ത രീതിയിലുള്ള സീറ്റ് വിന്യാസം എന്നിവ തിയറ്ററിന്റെ പ്രത്യേകതകളാണ്. കേരളത്തിലെ ആദ്യ ഡോൾബി സിനിമ അവതരിപ്പിക്കാനായത് അഭിമാനകരമായ നേട്ടമാണെന്ന് ഇവിഎം സിനിമാസ് മാനേജിങ് ഡയറക്ടർ ജോസ് മാത്യു പറഞ്ഞു.
മുഹമ്മദ് ഷിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡൊമിനിക് പ്രസന്റേഷൻ അധ്യക്ഷനായി. ഇ എം ജോണി, ഫ്രിഡ്റിച്ച് ഡിനിൻചർ, ജോസ് മാത്യു, ആനി ജോസ്, റോബിൻ ജോസഫ്, ജോസഫ് ജെ വയലാട്ട് എന്നിവർ സംസാരിച്ചു.









0 comments