55 തൊഴിലാളികൾ ദേശാഭിമാനി വരിക്കാരായി

ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ നിലംപതിഞ്ഞിമുകൾ ബ്രാഞ്ചിലെ 55 പേരുടെ ദേശാഭിമാനി വരിസംഖ്യ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എ ജി ഉദയകുമാർ ഏറ്റുവാങ്ങുന്നു
തൃക്കാക്കര
ദേശാഭിമാനി ക്യാമ്പയിന്റെ ഭാഗമായി ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നിലംപതിഞ്ഞിമുകൾ ബ്രാഞ്ചിലെ തൊഴിലാളികൾ വരിക്കാരായി. 55 പേരുടെ വാർഷിക വരിസംഖ്യ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എ ജി ഉദയകുമാർ ഏറ്റുവാങ്ങി.
യൂണിറ്റ് പ്രസിഡന്റ് പി എ കൃഷ്ണൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം എ മോഹനൻ, യൂണിറ്റ് സെക്രട്ടറി എം വി ഉമേഷ് എന്നിവർ സംസാരിച്ചു.









0 comments