Deshabhimani

ഇത്തിരി സ്‌പെഷലാണ്‌ 
ഇ‍ൗ പിറന്നാൾ

raju

കെ ജെ ജേക്കബ്

avatar
സ്വന്തം ലേഖകൻ

Published on Oct 18, 2026, 02:50 AM | 1 min read

കോട്ടയം

പിറന്നാൾ ദിനത്തിൽ 18 കുടുംബങ്ങൾക്ക്‌ വീട്‌ വയ്‌ക്കാനായി 75 സെന്റ്‌ സ്ഥലം സ‍ൗജന്യമായി നൽകിയതിന്റെ സന്തോഷത്തിലാണ്‌ താഴത്തങ്ങാടി കൊച്ചേട്ട്‌, രാജു കൊച്ചേട്ട്‌ എന്ന കെ ജെ ജേക്കബ്‌. തിരുവാർപ്പിലുള്ള സ്ഥലം 75 വയസ്‌ തികയുന്ന ദിവസം നൽകുകയെന്ന ആഗ്രഹമാണ്‌ നടപ്പായത്‌. തിരുവാർപ്പ്‌, കുമരകം, കുമ്മനം, താഴത്തങ്ങാടി എന്നിവിടങ്ങളിലുള്ള കുടുംബങ്ങൾക്കാണ്‌ സ്ഥലം നൽകിയത്‌. കഴിഞ്ഞ വർഷം തുടങ്ങിയ പ്രവർത്തനമാണ്‌ പൂർത്തിയായത്‌. ആദ്യം ഇവിടെ തന്നെ ഏഴുപേർക്ക്‌ സ്ഥലവും രണ്ട്‌ കുടുംബങ്ങൾക്ക്‌ വീടുംവച്ചു നൽകിയിരുന്നു. ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, ജൈവ വളക്കൂറുള്ള വസ്തുക്കൾ എന്നിവ നിർമിക്കുന്ന അഗ്രോ ബയോടെക്‌ റിസർച്ച്‌ സെന്റർ ലിമിറ്റഡ്‌(ആബ്‌ടെക്‌) ചെയർമാനാണ്‌ കെ ജെ ജേക്കബ്‌. വിഷയം പറഞ്ഞപ്പോൾ ഭാര്യ എൽസി, മക്കളായ ബിബിൻ, ബിറ്റു എന്നിവർ പിന്തുണയേകിയെന്ന്‌ അദേഹം പറഞ്ഞു. താഴത്തങ്ങാടി വിജിഡിഎം ഹാളിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ തിരുവഞ്ചൂർ രാധകൃഷ്‌ണൻ, ഫ്രാൻസിസ്‌ ജോർജ്‌ എംപി, എംഎൽഎമാരായ ചാണ്ടി ഉമ്മൻ, നാട്ടകം സുരേഷ്‌, മുൻ മന്ത്രി വി എൻ വാസവൻ, ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ ത്രിദീയൻ കതോലിക്കാ ബാവ, യോഹന്നാൻ മാർ ഡയോസ്‌ക്രോസ്‌, കെ സുരേഷ്‌ കുറുപ്പ്‌, കെ അനിൽകുമാർ, നഗരസഭാ ചെയർമാൻ എം പി സന്തോഷ്‌ കുമാർ എന്നിവടക്കം നിരവധി പേർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home