തൃപ്പൂണിത്തുറയിൽ മൂന്ന് വീടുകളിൽ മോഷണശ്രമം

തൃപ്പൂണിത്തുറയിലെ വീടുകളിൽ മോഷ്ടാക്കൾ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ
തൃപ്പൂണിത്തുറ
നഗരത്തിൽ മൂന്ന് വീടുകളിൽ മോഷണശ്രമം. എസ്എൻ ജങ്ഷൻ റിഫൈനറി റോഡിൽ ചോയ്സ് സ്കൂളിനടുത്ത് കെന്റ് ഹൈഡ് പാർക്ക് വില്ലയിലെ മൂന്ന് വീടുകളിലാണ് വെള്ളിയാഴ്ച രാത്രി 12ന്ശേഷം മോഷ്ടാക്കൾ എത്തിയത്. നാലംഗ സംഘം വീടുകളുടെ മുറ്റത്ത് കൂടി കടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തി.
ശനി പുലർച്ചെ 1.50ന് മോഷ്ടാക്കൾ തല മുഴുവൻ മൂടി, മുഖം മറച്ച് വീടുകളുടെ കോമ്പൗണ്ടുകളിലൂടെ ഒന്നിന് പുറകെ ഒന്നായി കടന്നു പോകുന്ന ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞത്. അടുത്തടുത്തായി വീടുകളും ഫ്ലാറ്റുകളും സെക്യൂരിറ്റിയുമുള്ള സ്ഥലങ്ങളിലൂടെയാണ് നാലംഗ സംഘം എത്തിയത്. വീട്ടുടമസ്ഥരുടെ പരാതിയിൽ ഹിൽപാലസ് പൊലീസ് കേസെടുത്തു.









0 comments