ജില്ലയ്‌ക്ക് പുതിയ കലക്‌ടർ
ഷാജി വി നായർ നാളെ ചുമതലയേൽക്കും

ആലപ്പുഴ
ജില്ലയുടെ 60–ാം കലക്‌ടറായി ജലഗതാഗത വകുപ്പ് ഡയറക്‌ടർ ഷാജി വി നായർ (55) തിങ്കളാഴ്‌ച ചുമതലയേൽ ക്കും. കേരള കേഡറിലെ 2018 ബാച്ചിൽനിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അധിക ചുമതല വഹിച്ചുവരികയായിരുന്നു. ജലഗതാഗത വകുപ്പ് ഡയറക്ടറായി 10 വർഷത്തിലധികം ആലപ്പുഴയിൽ പ്രവർത്തിച്ചതിന്റെ പരിചയസമ്പത്ത് കലക്‌ടർ പദവിയിൽ ഷാജി വി നായർക്ക് സഹായകരമാകും. കോട്ടയം സ്വദേശിയാണ്. ഭാര്യ: ദേവി. മക്കൾ: അതുൽ (എൻജിനിയറിങ് വിദ്യാർഥി, ഓസ്ട്രേലിയ), ആദിയ (എംബിബിഎസ് വിദ്യാർഥിനി). നിലവിലെ കലക്‌ടറായിരുന്ന കെ ഇമ്പശേഖറിനെ കേരള വാട്ടർ അതോറിറ്റി എംഡിയായി നിയമിച്ചു.









0 comments