Deshabhimani

മോട്ടോർസൈക്കിളിൽ 'ബാർ'; വയോധികൻ പിടിയിൽ

liquor selling arrest
വെബ് ഡെസ്ക്

Published on Nov 14, 2026, 07:52 AM | 1 min read

ചേർത്തല : മോട്ടോർസൈക്കിളിൽ സഞ്ചരിച്ച് മദ്യവിൽപ്പന നടത്തിയ മധ്യവയസ്‌കൻ അറസ്റ്റിൽ. പാണാവള്ളി പഞ്ചായത്ത്‌ നാലാംവാർഡ്‌ വിനയഭവനിൽ വേണുഗോപാൽ (53) ആണ്‌ വടുതല ജങ്‌ഷൻ–കാട്ടുപുറം റോഡിൽ ചെറുകാട്ട് ഭാഗത്ത്‌ വ്യാഴാഴ്‌ച പിടിയിലായത്‌.

​17 കുപ്പികളിൽ 8.5 ലിറ്റർ വിദേശമദ്യം മോട്ടോർസൈക്കിളിന്റെ വശങ്ങളിൽ തൂക്കിയിട്ട രണ്ട്‌ പ്ലാസ്‌റ്റിക് സഞ്ചികളിൽനിന്ന്‌ പിടിച്ചെടുത്തു. മദ്യവിൽപ്പനയിലൂടെ ലഭിച്ച പതിനായിരത്തോളം രൂപയും കണ്ടെത്തി.


വടുതലഭാഗത്ത് അനധികൃത മദ്യവിൽപ്പന നടക്കുന്നതായി അരൂർ സിഐ എം അജയ്‌മോഹന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ്‌ പ്രതി കുടുങ്ങിയത്‌. പൂച്ചാക്കൽ എസ്‌എച്ച്‌ഒ പി ടി ലിജിമോളുടെ നേതൃത്വത്തിൽ എസ്‌ഐ ജോഷി ജേക്കബ്, ഉദ്യോഗസ്ഥരായ കലേഷ്, അഭിലാഷ്, ബിജീഷ്, നിഖിൽ ഷേണായ് എന്നിവരുൾപ്പെട്ട സംഘമാണ്‌ പ്രതിയെ പിടികൂടിയത്. ചേർത്തല കോടതി പ്രതിയെ റിമാൻഡുചെയ്‌തു.


8.5 ലിറ്റർ മദ്യവും പതിനായിരത്തോളം രൂപയും പിടിച്ചെടുത്തു




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home