കാണാതായ യുവാവിന്റെ മൃതദേഹം അയൽവീട്ടിൽ മത്സ്യങ്ങളെ വളർത്തുന്ന കിണറ്റിൽ

അഭിലാഷ്
അമ്പലപ്പുഴ : കാണാതായ യുവാവിന്റെ മൃതദേഹം അയൽ വീട്ടിലെ കിണറ്റിൽ കണ്ടെത്തി. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന് കിഴക്ക് കൃഷ്‌ണാലയം വീട്ടിൽ ശശിയുടെ മകൻ അഭിലാഷി (31) ന്റെ മൃതദേഹമാണ് നൂറ് മീറ്ററോളം അകലെയുള്ള കിണറ്റിൽ കണ്ടെത്തിയത്.
വ്യാഴം രാവിലെ ആറര മുതൽ യുവാവിനെ കാണാനില്ലായിരുന്നു. അമ്പലപ്പുഴ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അഭിലാഷിന്റെ അയൽവാസിയായ ചിറക്കൽ ശ്രീജിത്തിന്റെ വീടിന് മുന്നിലെ വർണമത്സ്യങ്ങൾ വളർത്തിയിരുന്ന കിണറ്റിൽ മൃതദേഹം കണ്ടത്.
മീനിന് തീറ്റ നൽകുന്നതിന് വീട്ടുകാർ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അഗ്നിരക്ഷാസേനയുടെ സഹായത്താൽ പുറത്തെടുത്ത മൃതദേഹം ഫോറൻസിക് പരിശോധനകൾക്ക് ശേഷം ഇൻക്വസ്‌റ്റ് പൂർത്തിയാക്കി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദുരൂഹതയുള്ളതായി സൂചനയില്ലെന്നും, പോസ്‌റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ കൂടുതൽ അന്വഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. അമ്മ: രാധാമണി. സഹോദരൻ: അനൂപ്.








0 comments