Deshabhimani

ബാലസംഘം ജില്ലാ സമ്മേളനം: 
സംഘാടകസമിതിയായി

ബാലസംഘം ജില്ലാ സമ്മേളനം സംഘാടകസമിതി രൂപീകരണം ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ആർ നാസർ  ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 29, 2026, 02:07 AM | 1 min read

ചേർത്തല

ബാലസംഘം ജില്ലാ സമ്മേളനം ഒക്‌ടോബർ 31, നവംബർ ഒന്ന്‌ തീയതികളിൽ ചേർത്തല നഗരത്തിൽ ചേരും. വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. ​ബാലസംഘം ജില്ലാ പ്രസിഡന്റ്‌ വർഷ സജീവ്‌ അധ്യക്ഷയായി. കെ പ്രസാദ്‌, എ എം ആരിഫ്‌, കെ ആർ ഭഗീരഥൻ, എൻ ആർ ബാബുരാജ്‌, ബി വിനോദ്‌, കെ ഡി ഉദയപ്പൻ, അഖിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ എം ആരിഫ്‌(ചെയർമാൻ), ബി വിനോദ്‌(ജനറൽ കൺവീനർ), എ എസ്‌ സാബു(ട്രഷറർ). 151 അംഗ ജനറൽ കമ്മിറ്റിയും 25 അംഗ എക്‌സിക്യൂട്ടീവുമാണ്‌ രൂപീകരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home