Deshabhimani

സസ്യശാസ്‌ത്ര ഗവേഷണത്തിന്‌ പുതുവേഗം

ഡിജിറ്റൽ ഹെർബേറിയം പ്രകാശിപ്പിച്ചു

ചേർത്തല ശ്രീനാരായണ കോളേജ് സസ്യശാസ്‌ത്രവകുപ്പ് വികസിപ്പിച്ച ഡിജിറ്റൽ ഹെർബേറിയം എന്ന പേരിലെ വെബ്സൈറ്റ്‌ പ്രിൻസിപ്പൽ ഡോ. ടി വി ഉഷാദേവി പ്രകാശിപ്പിക്കുന്നു

ചേർത്തല ശ്രീനാരായണ കോളേജ് സസ്യശാസ്‌ത്രവകുപ്പ് വികസിപ്പിച്ച ഡിജിറ്റൽ ഹെർബേറിയം എന്ന പേരിലെ വെബ്സൈറ്റ്‌ പ്രിൻസിപ്പൽ ഡോ. ടി വി ഉഷാദേവി പ്രകാശിപ്പിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Nov 11, 2026, 12:48 AM | 1 min read

ചേർത്തല
ശ്രീനാരായണ കോളേജ് സസ്യശാസ്‌ത്രവകുപ്പ് വികസിപ്പിച്ച ഡിജിറ്റൽ ഹെർബേറിയം എന്നപേരിലെ വെബ്സൈറ്റ്‌ സൈബർ ലോകത്തിന്‌ സമർപ്പിച്ചു. ബിരുദാനന്തരബിരുദ വിദ്യാർഥികളായ അനീഷയുടെയും ആമിനയുടെയും സഹകരണത്തോടെ അസോസിയറ്റ് പ്രൊഫസർ ഡോ. സി ബി നിലീന വികസിപ്പിച്ചതാണ്‌ ഡിജിറ്റൽ ഹെർബേറിയം. ​സസ്യവൈവിധ്യം സമഗ്രവും ശാസ്‌ത്രീയവുമായി രേഖപ്പെടുത്താനും പഠന-ഗവേഷണ പ്രവർത്തനങ്ങൾക്ക്‌ പ്രയോജനപ്പെടുത്താനും ജൈവവൈവിധ്യ സംരക്ഷണാവബോധം പകരാനും ലക്ഷ്യമാക്കിയാണ്‌ വെബ്‌സൈറ്റ്‌. പ്രിൻസിപ്പൽ ഡോ. ടി വി ഉഷാദേവി പ്രകാശിപ്പിച്ചു. ​വെബ്സൈറ്റ് രൂപീകരണം, സവിശേഷത, പ്രയോജനം എന്നിവ നിർമാണ പങ്കാളികൾ അനീഷയും ആമിനയും വിശദീകരിച്ചു. ഡോ. സി ബി നിലീന സ്വാഗതവും സസ്യശാസ്‌ത്ര വിഭാഗം മേധാവി ഡോ. വിനോദ് ഹരിദാസ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home