കേരള ബാങ്ക് ജീവനക്കാർ ധർണ സംഘടിപ്പിച്ചു

ആലപ്പുഴ
കേരള ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്ത ബാങ്ക് മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ( ബെഫി) ജില്ലാ കമ്മിറ്റി നേതൃത്വത്തിൻ ധർണ നടത്തി. കേരള ബാങ്ക് ആലപ്പുഴ റീജിണൽ ഓഫീസിനു മുന്നിൽ നടന്ന ധർണ അമ്പലപ്പുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി എൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി ആർ റെജികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹരിഹര ബ്രഹ്മ മോഹനൻ, ബെഫി ജില്ലാ സെക്രട്ടറി എസ് സി സുരേഷ്, എം എം ലിജിമോൾ എന്നിവർ സംസാരിച്ചു.










0 comments