ad
Deshabhimani

ആവേശത്തേരിൽ 
വികസന ജാഥ

 യു പ്രതിഭ എംഎൽഎ നയിക്കുന്ന എൽഡിഎഫ് കായംകുളം നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയ-്ക്ക് എരുവ നൂറാട്ട് നൽകിയ സ്വീകരണം

യു പ്രതിഭ എംഎൽഎ നയിക്കുന്ന എൽഡിഎഫ് കായംകുളം നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥയ-്ക്ക് എരുവ നൂറാട്ട് നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on Feb 15, 2026, 01:16 AM | 1 min read

കായംകുളം

യു പ്രതിഭ എംഎൽഎ നയിക്കുന്ന എൽഡിഎഫ് കായംകുളം നിയോജകമണ്ഡലം വികസന മുന്നേറ്റ ജാഥ പര്യടനം നാടിന് ആവേശമായി. രണ്ടാം ദിവസം എരുവ നൂറാട്ട്, അശോക ജങ്ഷൻ, കീരിക്കാട് കൊറ്റുകുളങ്ങര, ഐക്യ ജങ്ഷൻ, കണ്ടല്ലൂർ മുളക്കത്തറ ജങ്ഷൻ, പുതിയവിള കൂലിത്തേൽ ജങ്ഷൻ എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കരീലകുളങ്ങര ആയിക്കാട്ട് ജങ്ഷനിൽ സമാപിച്ചു. സ്ത്രീകളടക്കം നൂറ് കണക്കിനാളുകൾ ജാഥയെ സ്വീകരിക്കാനെത്തി. വിവിധ യോഗങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ എച്ച് ബാബുജാൻ, എ ഷാജഹാൻ, പി ഗാനകുമാർ, ഷെയ്ക് പി ഹാരീസ്, കോശി അലക്സ്, ബി അബിൻഷാ, എ എസ് സുനിൽ, ആർ ഗിരിജ, ലിയാക്കത്ത് പറമ്പി, സജീവ് പുല്ലു കുളങ്ങര, ഐ ഷിഹാബുദ്ദീൻ, പി അരവിന്ദാക്ഷൻ, വി പ്രഭാകരൻ, കെ പി മോഹൻദാസ്, രാമപുരം ചന്ദ്രബാബു എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച രാവിലെ ഒന്പതിന്‌ പള്ളിക്കൽ കോയിക്കൽ വടക്കേമുക്കിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് 6.30ന് കൃഷ്ണപുരം തെക്ക് കൊച്ചുമുറി ജങ്ഷനിൽ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home