ad
Deshabhimani

വിജയികൾക്ക് 
അനുമോദനം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ വിജയികൾക്കുള്ള സമ്മാന ധാന ചടങ്ങിന്റെ ഭാഗമായി അഭയ ഹിരൺമയി അവതരിപ്പിച്ച മ്യൂസിക് ഷോ

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ വിജയികൾക്കുള്ള സമ്മാന ധാന ചടങ്ങിന്റെ ഭാഗമായി അഭയ ഹിരൺമയി അവതരിപ്പിച്ച മ്യൂസിക് ഷോ

വെബ് ഡെസ്ക്

Published on Dec 29, 2025, 12:48 AM | 1 min read

ആലപ്പുഴ

ആലപ്പുഴ ബീച്ചിൽ ആഘോഷക്കടലിരന്പി. ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ‘ദേശാഭിമാനി അക്ഷരമുറ്റം’ ജില്ലാതല മത്സരവിജയികൾക്ക്‌ ആയിരങ്ങളെ സാക്ഷിയാക്കി സമ്മാനങ്ങൾ വിതരണംചെയ്‌തു. തുടർന്ന്‌ നടന്ന ‘ഹിരൺമയം’ സംഗീതപരിപാടി നഗരരാവിന്‌ ഉല്ലാസത്തിമിർപ്പായി. പരിപാടി സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അജയ സുധീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ക്വിസ്‌, പ്രസംഗ മത്സരങ്ങളിൽ വിജയികൾക്ക്‌ അനുമോദനവും സമ്മാനദാനവും ചലച്ചിത്രതാരം മീനാക്ഷി നടത്തി. ദേശാഭിമാനി യൂണിറ്റ്‌ മാനേജർ രഞ്‌ജിത്‌ വിശ്വം അധ്യക്ഷനായി. ന്യൂസ്‌ എഡിറ്റർ ലെനി ജോസഫ-്‌ സ്വാഗതം പറഞ്ഞു. ദേശാഭിമാനി മാർക്കറ്റിങ്‌ മാനേജർ ഗോപൻ നന്പാട്ട്‌, അക്ഷരമുറ്റം ജില്ലാ കോ–ഓർഡിനേറ്റർ ജി ശ്യാംകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്യൂറോ ചീഫ്‌ എസ്‌ അഞ്‌ജുനാഥ്‌ നന്ദി പറഞ്ഞു. സംസ്ഥാന അധ്യാപക അവാർഡ്‌ ജേതാവും കെഎസ്‌ടിഎ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗവുമായ കെ കെ ഉല്ലാസ്‌, അക്ഷരമുറ്റം സ്‌പോൺസർമാരായ അക്വധാം പ്രൈവറ്റ്‌ ലിമിറ്റഡ്‌ മാനേജിങ്‌ ഡയറക്‌ടർ സി ടോമിച്ചൻ, ഇസിആർ ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്‌റ്റിറ്റ്യൂഷൻസ്‌ പബ്ലിക്‌ റിലേഷൻഷിപ്‌ മാനേജർ ഷിഫാനാ ഷെഫീക്ക്‌, ആന്റണീസ്‌ അക്കാദമി മാനേജർ മൈക്കിൾ സെബാസ്‌റ്റ്യൻ എന്നിവരെ ആദരിച്ചു. സമ്മാനവിതരണച്ചടങ്ങിനുശേഷം പ്രശസ്‌ത പിന്നണിഗായിക അഭയ ഹിരൺമയി നയിച്ച ‘ഹിരൺമയം’ സംഗീതപരിപാടി അരങ്ങേറി. ആന്റണീസ് അക്കാദമി, പ്രോമിസ് എജ്യൂക്കേഷൻ സർവീസസ്, ഇസിആർ ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷൻ, ശ്രീരുദ്രാ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റൽ എന്നിവരായിരുന്നു പരിപാടിയുടെ സ്‌പോൺസർമാർ. 
 വെൻകോബ് ആണ്‌ സമ്മാനം സ്‌പോൺസർചെയ്‌തത്‌. മൈജി ഡിജിറ്റൽ പാർട്‌ണറും ഗ്ലോബൽ അക്കാദമി എജ്യൂക്കേഷണൽ പാർട്‌ണറും കിലോ ബസാർ മുഖ്യപ്രായോജകരും എൻ എസ് ഹോസ്‌പിറ്റൽ, ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്, കേരള ബാങ്ക്‌, ഫ്ലോറാ ഫാൻടാസിയ, നിക്ഷാൻ ഇലക്‌ട്രോണിക്‌സ്‌, വിസ്‌മയ, എൻ ആർ ഇ, ധർമപ്രിയ ഫിനാൻസ്, സവാരി, ബാങ്ക് ഓഫ് ബറോഡ, ഔഷധി എന്നിവർ സഹപ്രായോജകരുമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home