കൂടുതൽ കരുത്തോടെ ജനഹൃദയങ്ങളിലേക്ക്

ആലപ്പുഴ
ദേശാഭിമാനി ആലപ്പുഴ യൂണിറ്റ് എട്ടാംവാര്‍ഷികാഘോഷം സിപിഐ എം ജില്ലാസെക്രട്ടറി ആര്‍ നാസര്‍ ഉദ്ഘാടനംചെയ്‌തു. സിപിഐ എമ്മിനെ തകര്‍ക്കാൻ ബിജെപിയുടെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ കടുത്തശ്രമങ്ങള്‍ നടക്കുമ്പോള്‍ ദേശാഭിമാനിയുടെ ഉത്തരവാദിത്തം വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എംപിമാരെ വിലയ്‌ക്കെടുത്ത് ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രത്തിൽ ബിജെപി നടത്തുന്നത്. ഇതിന് കൂട്ടുനിൽക്കുന്ന സമീപനമാണ് കോൺഗ്രസിന്റേത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ അവരുടെ ജനവിരുദ്ധതയും ബിജെപി ആഭിമുഖ്യവും വ്യക്തമാക്കി. ഇതിനെതിരെ ജനങ്ങളെ സമരസജ്ജമാക്കാനുള്ള കടമയും ദേശാഭിമാനിക്കുണ്ട്. ജനാധിപത്യ മതനിരപേക്ഷ ശക്തികളെ ചേര്‍ത്തുപിടിച്ച് സിപിഐ എം മുന്നോട്ടുപോകുമെന്നും ആർ നാസര്‍ പറഞ്ഞു. യൂണിറ്റ് മാനേജര്‍ രഞ്ജിത്ത് വിശ്വം അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ ആര്‍ ഭഗീരഥന്‍, ഏരിയാസെക്രട്ടറി പി രഘുനാഥ്, ന്യൂസ് എഡിറ്റര്‍ ഡി ദിലീപ്, ബ്യൂറോചീഫ് എസ് അഞ്ജുനാഥ് എന്നിവര്‍ സംസാരിച്ചു. മാര്‍ക്കറ്റിങ് മാനേജര്‍ ഗോപന്‍ നമ്പാട്ട് സ്വാഗതവും അക്കൗണ്ട്സ് മാനേജര്‍ ജി ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു. 2018 ജൂൺ 19നാണ് ദേശാഭിമാനിയുടെ ഒമ്പതാമത് എഡിഷനായി ആലപ്പുഴ യൂണിറ്റ് ആരംഭിച്ചത്.










0 comments