ad
Deshabhimani

പി കെ മേദിനിക്ക് വീടിന്റെ താക്കോൽ കൈമാറി

dd
വെബ് ഡെസ്ക്

Published on Aug 28, 2026, 02:29 AM | 1 min read

വൈക്കം

സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവഗാനങ്ങളിലെ വാനമ്പാടിയുമായ പി കെ മേദിനിക്കായി വൈക്കത്ത് പണിത വീടിന്റെ താക്കോൽ കൈമാറി. തോട്ടകത്തെ "റെഡ്‌സല്യൂട്ട്' ഭവനത്തിന്റെ താക്കോൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്‌ കൈമാറിയത്‌. സിപിഐയാണ് വീട് നിർമിച്ചത്‌. വീടിനു മുന്നിൽ സാംസ്‌കാരിക സംഗമത്തിൽ യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ്‌ ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷനായി. "മേദിനിയോടൊപ്പം പാടാം' പരിപാടിയിൽ പ്രമുഖ ഗായകർ, സാംസ്കാരിക നേതാക്കൾ, ജനപ്രതിനിധികൾ, രാഷ്‌ട്രീയ നേതാക്കൾ എന്നിവർ ഒത്തുചേർന്നു. മേദിനിയെക്കുറിച്ച് സജിത മഠത്തിൽ സംവിധാനം ചെയ്ത് പിആർഡി തയ്യാറാക്കിയ ഡോക്യുമെന്ററി "മാറ്റത്തിന്റെ പാട്ടുകാരി'യുടെ പ്രദർശനവും നടത്തി. മന്ത്രി മോൻസ് ജോസഫ്, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, മുതിർന്ന നേതാവ് വൈക്കം വിശ്വൻ, പി കെ ഹരികുമാർ, കെ സുരേഷ് കുറുപ്പ്, കെ പ്രകാശ് ബാബു, കെ ബിനിമോൻ എംഎൽഎ, വി കെ സന്തോഷ് കുമാർ, സി കെ ശശിധരൻ, വി ബി ബിനു, ടി ജെ ആഞ്ചലോസ്, കെ രാജു, ടി ടി ജിസ്‌മോൻ, സി കെ ആശ, ഗായിക വൈക്കം വിജയലക്ഷ്മി, ഫാ. എം പി ജോർജ്, അബ്ദുൽ സലാം റാവുത്തർ, ശാരദ മോഹനൻ, ബീന കോമളം, ആർട്ടിസ്റ്റ് സുജാതൻ, ഉഷാകുമാരി, സംഘാടക സമിതി കൺവീനർ എം ഡി ബാബുരാജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home