ad
Deshabhimani

നവവധുവിന്റെ മരണം

പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ മാർച്ച്

ജനാധിപത്യ മഹിളാ അസോസിയേഷൻ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും 
സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

ജനാധിപത്യ മഹിളാ അസോസിയേഷൻ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും 
സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 01, 2026, 01:55 AM | 1 min read

ഹരിപ്പാട്
തൃക്കുന്നപ്പുഴ പാനൂരിൽ നവവധു ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഹരിപ്പാട് ഏരിയാ കമ്മിറ്റി തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സിന്ധു മോഹൻ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് ലീലാ അഭിലാഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈലജ, ജെനുഷ, മിനീസ, സഫിയ, ഏരിയ പ്രസിഡന്റ് പി ഓമന, സെക്രട്ടറി ഷീബ ഓമനക്കുട്ടൻ, രുഗ്മിണി രാജു, സിപിഐ എം ഏരിയ സെക്രട്ടറി സി പ്രസാദ്, എസ് സുനു, എസ് സുധീഷ്, പഞ്ചായത്തംഗങ്ങളായ ജെ മായ, സുധ, ഷാജില, ലച്ചുഎന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home