ad
Deshabhimani

തണ്ണീർമുക്കം ബണ്ടിൽ 
നീളെ അപകടക്കുഴികൾ

tha
വെബ് ഡെസ്ക്

Published on Aug 12, 2026, 02:08 AM | 1 min read

ആലപ്പുഴ

ടാർചെയ്‌ത്‌ മൂന്നാഴ്‌ച കഴിയുംമുന്പ്‌ തണ്ണീർമുക്കം ബണ്ടിൽ വീണ്ടും കുഴിയായി. ടാറിങ്‌ ഉടനീളം ഇളകി വലിയ ഗർത്തങ്ങൾതന്നെ രൂപപ്പെട്ടു. ജലസേചന വകുപ്പിന്‌ കീഴിലാണ്‌ തണ്ണീർമുക്കം ബണ്ട്‌. മഴക്കാലത്തിന്‌ മുന്പായി ബണ്ടിൽ അറ്റകുറ്റപ്പണിയും വശങ്ങളിലെ മണ്ണ്‌ കോരിക്കളഞ്ഞ്‌ വൃത്തിയാക്കലും നടക്കുന്നതാണ്‌. ഇതിനൊപ്പം റോഡ്‌ ടാറിങ്ങും നടത്തും. 
 എന്നാൽ ഇത്തവണ മഴക്കാലപൂർവ മുന്നൊരുക്ക പ്രവർത്തനങ്ങളൊന്നും നടത്തിയില്ല. മഴ തുടങ്ങിക്കഴിഞ്ഞാണ്‌ ടാറിങ്‌ ആരംഭിച്ചത്‌. വെള്ളം നിറഞ്ഞ കുഴികളിലായിരുന്നു ടാറിങ്‌. ഇതിനെതിരെ അന്നുതന്നെ പരാതിയും അഴിമതി ആരോപണവും ഉയർന്നിരുന്നു. അന്ന്‌ ചെയ്‌ത ടാർ മുഴുവൻ ഇളകി കുഴികൾ വലുതായി. വാഹനങ്ങൾ കുഴിയിൽവീണ്‌ അപകടത്തിൽപ്പെടുന്നതും പതിവാണ്‌. ടാറിങ്‌ ഇളകി മെറ്റലുകൾ ചിതറിക്കിടക്കുന്നതും അപകടഭീഷണി ഉയർത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home