ad
Deshabhimani

മിൽമ യൂണിയൻ പിരിച്ചുവിട്ടതിനെതിരെ

ക്ഷീരകർഷകരുടെ പ്രതിഷേധം

ക്ഷീരം
വെബ് ഡെസ്ക്

Published on Aug 19, 2026, 12:48 AM | 1 min read

ആലപ്പുഴ

നിയമവിരുദ്ധമായി മിൽമ യൂണിയൻ പിരിച്ചുവിട്ട യുഡിഎഫ്‌ സർക്കാർ നടപടിയിൽ ക്ഷീരകർഷകർ പ്രതിഷേധിച്ചു. ‘മിൽമ യൂണിയനും മിൽക്ക് ഫെഡറേഷനുകളും സംരക്ഷിക്കുക’ എന്ന ആവശ്യം ഉന്നയിച്ച് കർഷകസംഘം ക്ഷീരവികസന ഓഫീസുകളിലേക്ക്‌ മാർച്ചും ധർണയും സംഘടിപ്പിച്ചു. ആലപ്പുഴ ഡിഡി ഓഫീസിന്‌ മുന്നിൽ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. കിസാൻസഭ ദേശീയ കമ്മിറ്റി അംഗം ജി വേണുഗോപാൽ ആര്യാടും സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ എച്ച് ബാബുജാൻ കായംകുളം സിവിൽ സ്‌റ്റേഷനിലും എൻ പി ഷിബു പട്ടണക്കാടും വി ജി മോഹനൻ ചേർത്തലയിലും എം സന്തോഷ്‌കുമാർ വെളിയനാടും ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഹരിപ്പാടും ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കർ മാവേലിക്കരയിലും ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മനു സി പുളിക്കൽ തൈക്കാട്ടുശേരിയിലും ജില്ലാ കമ്മിറ്റി അംഗം എം ശശികുമാർ ചെങ്ങന്നൂരും ബി ബിനു ഭരണിക്കാവും ധർണ ഉദ്‌ഘാടനംചെയ്തു. ക്ഷീരകർഷകർക്ക് പാലിന് ന്യായവില ലഭ്യമാക്കുക, കാലിത്തീറ്റയുടെ അമിതവിലവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home