ad
Deshabhimani

കരുണയുടെ സഹായകേന്ദ്രത്തില്‍ തിരക്കേറി

കരുണയുടെ സഹായകേന്ദ്രത്തില്‍ തീര്‍ഥാടകര്‍ക്ക് വൈദ്യസഹായം നല്‍കുന്നു

കരുണയുടെ സഹായകേന്ദ്രത്തില്‍ തീര്‍ഥാടകര്‍ക്ക് വൈദ്യസഹായം നല്‍കുന്നു

വെബ് ഡെസ്ക്

Published on Nov 02, 2025, 12:58 AM | 1 min read

മാന്നാര്‍
പരുമല കൊച്ചുതിരുമേനിയുടെ ഓര്‍മപെരുന്നാളിന്റെ ഭാഗമായി മന്ത്രി സജി ചെറിയാന്റെ നിര്‍ദേശത്തില്‍ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി മാന്നാര്‍ പോസ്‌റ്റ്‌ ഓഫീസിന് മുന്നിൽ ആരംഭിച്ച സഹായകേന്ദ്രത്തില്‍ തിരക്കേറി. തീര്‍ഥാടകരായ പദയാത്രികർക്ക് വൈദ്യസഹായം, ലഘുഭക്ഷണം, ചുക്കുകാപ്പി, കുടിവെള്ളം, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ആംബുലൻസുമടക്കം ഒരുക്കി നാല് വ്യത്യസ്‌ത സ്ഥലത്തായി കരുണ സഹായകേന്ദ്രം തുറന്ന് തീർഥാടകർക്ക് സാന്ത്വനമാകുന്നത്. പരുമലക്കടവ്, മിത്രമഠം ജങ്ഷന്‍, പുത്തൻവീട്ടിൽപ്പടിക്ക് സമീപം പട്ടത്താനത്തുപടി എന്നീ സ്ഥലങ്ങളിലും സഹായകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഗവേണിങ് കൗൺസിൽ അംഗമായ ഡോ. പ്രിയാ ദേവദത്ത്, സിസ്റ്റർമാരായ റീന ബെൻസി, ജെൻസി ജോണി, സിപിഐ എം ഏരിയ സെക്രട്ടറി പി എന്‍ ശെല്‍വരാജന്‍, വർക്കിങ് ചെയർമാൻ അഡ്വ. സുരേഷ് മത്തായി, മേഖല സെക്രട്ടറി രാജേഷ് കൈലാസ്, ജനറൽ സെക്രട്ടറി എൻ ആർ സോമൻപിള്ള, വൈസ് ചെയർമാൻ പ്രൊഫ. പി ഡി ശശിധരൻ, ചീഫ് കോർഡിനേറ്റർ സിബു വർഗീസ്, എം എൻ രവീന്ദ്രൻ പിള്ള, കനക രാജൻ, ഡോ. ബിനോയ്‌, ഡോ. പ്രകാശ് കൈമൾ, എം എ ഷുക്കൂർ എന്നിവരടങ്ങിയ സംഘം സഹായത്തിനായി കരുണയോടൊപ്പമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home