ad
Deshabhimani

ആൾക്കടൽ ആരവം

എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥാംഗങ്ങൾ അരൂർ മണ്ഡലത്തിലെ സ്വീകരണകേന്ദ്രത്തിൽ ജനങ്ങളെ അഭിവാദ്യംചെയ്യുന്നു

എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥാംഗങ്ങൾ അരൂർ മണ്ഡലത്തിലെ സ്വീകരണകേന്ദ്രത്തിൽ ജനങ്ങളെ അഭിവാദ്യംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Feb 08, 2026, 02:56 AM | 1 min read

ആലപ്പുഴ

‘‘എൽഡിഎഫിന്‌ ഭരണത്തുടർച്ച ലഭിക്കില്ലേ.?’’ ജാഥാ ക്യാപ്‌റ്റൻ ബിനോയ്‌ വിശ്വത്തിന്റെ ചോദ്യത്തിന്‌ മറുപടിയായി ആയിരങ്ങൾ ഒരേസ്വരത്തിൽ പറഞ്ഞു ‘‘ലഭിക്കും’. ആവേശമേറ്റിയ പ്രതികരണത്തിൽ ക്യാപ്‌റ്റനും ജാഥാംഗങ്ങൾക്കും നിറഞ്ഞ സന്തോഷം. നവകേരള സൃഷ്‌ടിക്കായി ഇടതുപക്ഷ പ്രസ്ഥാനത്തെ നെഞ്ചേറ്റി നാടെങ്ങും ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം നയിക്കുന്ന എൽഡിഎഫ്‌ തെക്കൻമേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ ജില്ലയിലെ സ്വീകരണകേന്ദ്രങ്ങളിൽ മനുഷ്യക്കടൽ തീർത്ത്‌ വരവേൽപ്പ്‌. തൊഴിലാളികൾ, കർഷകർ, സംരംഭകർ, ആശാ വർക്കർമാർ, തൊഴിലുറപ്പ്‌ തൊഴിലാളികൾ, ജീവനക്കാർ, ഓട്ടോ–ടാക്‌സി തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ജാഥയെ സ്വീകരിക്കാനെത്തി. മുത്തുക്കുടകൾ, വാദ്യമേളങ്ങൾ, വെടിക്കെട്ട്‌, വിവിധ കലാരൂപങ്ങൾ, നാടൻപാട്ട്‌ തുടങ്ങിയവയുടെ അകന്പടിയോടെയായിരുന്നു ജാഥയ്‌ക്ക്‌ സ്വീകരണം. ജില്ലയിൽ മത്സ്യസംസ്‌കരണ വ്യവസായത്തിന്റെ കേന്ദ്രമായ അരൂർ മണ്ഡലത്തിലെ മാക്കേകവലയിലായിരുന്നു ആദ്യ സ്വീകരണം. തുറവൂർ തൈക്കാട്ടുശേരി പാലത്തിൽനിന്ന്‌ ജാഥയെ ഇരുചക്രവാഹനങ്ങളുടെ അകന്പടിയോടെ സ്വീകരിച്ചു. സ്വീകരണ സമ്മേളനത്തിൽ എം കെ ഉത്തമൻ അധ്യക്ഷനായി. ചേർത്തല, മങ്കൊന്പ്‌ ജങ്‌ഷൻ, ആലപ്പുഴ എന്നിവിടങ്ങളിലെ സ്വീകരണത്തിൽ യഥാക്രമം എ എം ആരിഫ്‌, തോമസ്‌ കെ തോമസ്‌ എംഎൽഎ, ആർ ജയസിംഹൻ എന്നിവർ അധ്യക്ഷരായി. ജാഥാ ക്യാപ്‌റ്റൻ ബിനോയ്‌ വിശ്വം, മാനേജർ എം സ്വരാജ്‌, ജാഥാംഗങ്ങളായ സി എസ്‌ സുജാത, പി വസന്തം, വി ടി ജോസഫ്‌, കെ വി ബാലസുബ്രഹ്‌മണ്യൻ, പി കെ രാജൻ, യൂജിൻ മൊറേലി, ഉഴമലയ്‌ക്കൽ വേണുഗോപാൽ, എ ഷാജു, ജോർജ്‌ അഗസ്‌റ്റിൻ, സി പി അൻവർ സാദത്ത്‌, ജോണി ചെറുപറന്പിൽ എന്നിവർ ജനങ്ങളുമായി സംവദിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു, കെ പ്രസാദ്‌, സിപിഐ ജില്ലാ സെക്രട്ടറി എസ്‌ സോളമൻ, ദേശീയ ക‍ൗൺസിൽ അംഗങ്ങളായ ടി ജെ ആഞ്ചലോസ്‌, ടി ടി ജിസ്‌മോൻ തുടങ്ങിയവർ ജാഥയ്‌ക്കൊപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home