വൈദ്യുതി ഓഫീസിന് മുന്നിൽ സിപിഐ എം പ്രതിഷേധിച്ചു

കാർത്തികപ്പള്ളി
ജനങ്ങളെ ഇരുട്ടിലാക്കുന്ന യുഡിഎഫ് സർക്കാരിന്റെ അപ്രഖ്യാപിത പവർകട്ടിനെതിരെ സിപിഐ എം മുതുകുളം ലോക്കൽ കമ്മിറ്റി മുതുകുളം വൈദ്യുതി അസിസ്‌റ്റന്റ് എൻജിനിയർ ഓഫീസിലേക്ക് ചൂട്ട് മാർച്ചും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റിയംഗം കെ എസ് ഷാനി അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ വാമദേവൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി ചന്ദ്രബാബു, സുസ്‌മിത ദിലീപ്, വി മംഗളകുമാർ, എസ് സന്തോഷ്, ആർ സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.










0 comments