ad
Deshabhimani

ബിന്ദുവിനും മക്കൾക്കും 
സിപിഐ എം ഓണസമ്മാനം

സിപിഐ എം മുളക്കുഴ നോർത്ത് ലോക്കൽ കമ്മിറ്റി പെരിങ്ങാല സന്തോഷ് ഭവനത്തിൽ ബിന്ദു സുനിലിന് നിർമിച്ച വീടിന്റെ താക്കോൽ സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ കൈമാറുന്നു

സിപിഐ എം മുളക്കുഴ നോർത്ത് ലോക്കൽ കമ്മിറ്റി പെരിങ്ങാല സന്തോഷ് ഭവനത്തിൽ ബിന്ദു സുനിലിന് നിർമിച്ച വീടിന്റെ താക്കോൽ സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 24, 2026, 01:34 AM | 1 min read

ചെങ്ങന്നൂർ

സിപിഐ എം മുളക്കുഴ നോർത്ത് ലോക്കൽ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ സജി ചെറിയാൻ എംഎൽഎ പെരിങ്ങാല സന്തോഷ് ഭവനത്തിൽ ബിന്ദു സുനിലിന്‌ കൈമാറി. ഏരിയ കമ്മിറ്റിയംഗം പി എസ് ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ബി ബാബുരാജ് റിപ്പോർട്ടും പി വി സതീഷ് കുമാർ കണക്കും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം ശശികുമാർ, ജില്ല കമ്മിറ്റിയംഗം എം എച്ച് റഷീദ് , ലോക്കൽ സെക്രട്ടറി കെ എസ് ഷിജു, ഇ ടി അനിൽ കുമാർ, കെ എസ് ഗോപാലകൃഷ്ണൻ, ഹേമലത മോഹൻ, ഗിരിജ വിജയകുമാർ, സജിത മനു, ടി അനു , മോളമ്മ, എം ആർ വിജയകുമാർ എന്നിവർ സംസാരിച്ചു.​

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home