റവന്യു അധികൃതർ ഒത്താശചെയ്യരുത്
നിലംനികത്തലിനെതിരെ സിപിഐ എം ധർണ

പള്ളിപ്പാട് പഞ്ചായത്തിലെ അനധികൃത നിലംനികത്തലിനെതിരെ സിപിഐ എം പള്ളിപ്പാട് ലോക്കൽ കമ്മിറ്റി വില്ലേജ് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ധർണ ഏരിയ സെക്രട്ടറി സി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
പള്ളിപ്പാട് പഞ്ചായത്തിലെ അനധികൃത നിലംനികത്തലിനെതിരെ സിപിഐ എം ലോക്കൽ കമ്മിറ്റി വില്ലേജ് ഓഫീസിനുമുന്നിൽ ധർണ സംഘടിപ്പിച്ചു. നിലംനികത്തലിന് റവന്യു അധികൃതർ ഒത്താശചെയ്യുന്നത് അവസാനിപ്പിച്ച് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ധർണ. തെരഞ്ഞെടുപ്പിന്റെ മറവിൽ നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തുന്നതിനെതിരെ ലോക്കൽ കമ്മിറ്റി നിരവധി പരാതികൾ റവന്യു അധികൃതർക്ക് നൽകിയെങ്കിലും ഒരു നടപടികളും സ്വീകരിച്ചിരുന്നില്ല. ഹരിപ്പാട് ഏരിയ സെക്രട്ടറി സി പ്രസാദ് ഉദ്ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി അഡ്വ. ടി ആർ അരുൺചന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ് കൃഷ്‌ണൻകുട്ടി, സി അജിത്, ശാന്ത ചെല്ലപ്പൻ എന്നിവർ സംസാരിച്ചു.










0 comments