ad
Deshabhimani

പിഎംശ്രീക്കെതിരെ സിപിഐ പ്രതിഷേധം

പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ ചേർത്തല 
മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ദേശീയ കൗൺസിൽ അംഗം 
ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്യുന്നു

പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ ചേർത്തല 
മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ദേശീയ കൗൺസിൽ അംഗം 
ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 25, 2026, 01:57 AM | 1 min read

ആലപ്പുഴ

പിഎംശ്രീ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ചേർത്തലയിൽ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസും മാവേലിക്കരയിൽ ജില്ലാ സെക്രട്ടറി എസ് സോളമനും ധർണ ഉദ്‌ഘാടനംചെയ്തു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം കെ ഉത്തമൻ അരൂർ ഈസ്റ്റിലും കെ ബി ബിമൽറോയ് ചേർത്തല സൗത്തിലും ജി കൃഷ്ണപ്രസാദ് അമ്പലപ്പുഴയിലും ദീപ്തി അജയകുമാർ കാർത്തികപ്പള്ളിയിലും എ ഷാജഹാൻ കായംകുളത്തും വി മോഹൻദാസ് മാന്നാറിലും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ ജയസിംഹൻ മാരാരിക്കുളത്തും ആർ സുരേഷ് ആലപ്പുഴയിലും സനൂപ് കുഞ്ഞുമോൻ കുട്ടനാട്ടിലും കെ കാർത്തികേയൻ ഹരിപ്പാടും കെ ജി സന്തോഷ് ഭരണിക്കാവിലും എൻ ശ്രീകുമാർ ചെങ്ങന്നൂരിലും പി എം അജിത്ത് കുമാർ അരൂരിലും ജില്ലാ എക്സിക്യൂട്ടീവ് അംഗം സി എ അരുൺകുമാർ ചാരുംമൂടും മണ്ഡലം സെക്രട്ടറി ആർ രാജേന്ദ്രകുമാർ കുട്ടനാട് നോർത്തിലും സമരം ഉദ്‌ഘാടനംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home