ജനാവേശത്തിൽ കൺവൻഷനുകൾ

കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ കൃഷ്ണപുരത്ത് തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ടഭ്യർഥിക്കുന്നു
മാവേലിക്കര
തഴക്കര പൈനുംമൂട്ടിൽ നടന്ന മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്‌തു. സജി താച്ചയിൽ അധ്യക്ഷനായി. ഭാരവാഹികൾ: സജി താച്ചയിൽ (പ്രസിഡന്റ്), എസ് ശ്രീകുമാർ (സെക്രട്ടറി). മാവേലിക്കര ടൗൺ വടക്ക് മിച്ചൽ മേഖലാ കൺവൻഷൻ സിപിഐ ജില്ലാ കൗൺസിൽ അംഗം അനു ശിവൻ ഉദ്ഘാടനംചെയ്‌തു. ഡി തുളസീദാസ് അധ്യക്ഷനായി. ഭാരവാഹികൾ: ജോയി മുതിരക്കണ്ടത്തിൽ (പ്രസിഡന്റ്), ഡി തുളസീദാസ് (സെക്രട്ടറി).
മാവേലിക്കര ടൗൺ തെക്ക് പുന്നമൂട് മേഖലാ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി ഹരിശങ്കർ ഉദ്ഘാടനംചെയ്‌തു. പ്രൊഫ. ജി ചന്ദ്രശേഖരൻനായർ അധ്യക്ഷനായി. ഭാരവാഹികൾ: പ്രൊഫ. ജി ചന്ദ്രശേഖരൻനായർ (പ്രസിഡന്റ്), കെ അജയൻ (സെക്രട്ടറി). ചുനക്കര വടക്ക് മേഖലാ കൺവൻഷൻ സിപിഐ ജില്ലാ കൗൺസിൽ അംഗം കെ എസ് രവി ഉദ്ഘാടനംചെയ്‌തു. കെ അശോക്‌കുമാർ അധ്യക്ഷനായി. ഭാരവാഹികൾ: കെ അശോക്‌കുമാർ (പ്രസിഡന്റ്), മനോജ് കമ്പനിവിള (സെക്രട്ടറി).
പാലമേൽ വടക്ക് കൺവൻഷൻ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം അജിത്ത് തെക്കേക്കര ഉദ്ഘാടനംചെയ്‌തു. ഡി മഹേന്ദ്രദാസ് അധ്യക്ഷനായി. ഭാരവാഹികൾ: ഡി മഹേന്ദ്രദാസ് (പ്രസിഡന്റ്), ആർ ശശികുമാർ (സെക്രട്ടറി). ആദിക്കാട്ടുകുളങ്ങര മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷൻ കേരള കോൺഗ്രസ് (ബി) സംസ്ഥാന കമ്മിറ്റിയംഗം വടക്കോട് മോനച്ചൻ ഉദ്ഘാടനംചെയ്‌തു. നൗഷാദ് എ അസീസ് അധ്യക്ഷനായി. ഭാരവാഹികൾ നൗഷാദ് എ അസീസ് (പ്രസിഡന്റ്), എ നൗഷാദ് (സെക്രട്ടറി).
ഹരിപ്പാട്ടെ എൽഡിഎഫ് സ്ഥാനാർഥി ടി ടി ജിസ്‌മോന്റെ വിജയത്തിനായി ചേർന്ന മുതുകുളം തെക്ക് മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. സിപിഐ മണ്ഡലം കമ്മിറ്റിയംഗം എം എസ് ഗിരീഷ് അധ്യക്ഷനായി. സിപിഐ കാർത്തികപ്പള്ളി മണ്ഡലം സെക്രട്ടറി എ ശോഭ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ എസ് ഷാനി, മുതുകുളം ലോക്കൽ സെക്രട്ടറി കെ വാമദേവൻ, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ആർ അഞ്‌ജലി, സിപിഐ മുതുകുളം ലോക്കൽ സെക്രട്ടറി രാമചന്ദ്രൻ ചിറത്തലയ്‌ക്കൽ, മുതുകുളം പഞ്ചായത്തംഗങ്ങളായ സി കെ രാജൻ, രഹിന മംഗളൻ, ബി സുനിത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി പരമേശ്വരൻപിള്ള (പ്രസിഡന്റ്), കെ എസ് ഷാനി (സെക്രട്ടറി). ചേപ്പാട് പടിഞ്ഞാറ് മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ ശ്രീകുമാർ ഉദ്ഘാടനംചെയ്‌തു. സിപിഐ ചേപ്പാട് ലോക്കൽ സെക്രട്ടറി ഐ തമ്പി അധ്യക്ഷനായി. സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ വി കെ സഹദേവൻ, ടി സുരേന്ദ്രൻ, ലോക്കൽ സെക്രട്ടറി കെ രഘു, സിപിഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ മണി വിശ്വനാഥ്, രോഹിണി, മണ്ഡലം സെക്രട്ടറിയറ്റംഗം കെ കെ നവാസ്, മണ്ഡലം കമ്മിറ്റിയംഗം പി ബി സുഗതൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഐ തമ്പി (പ്രസിഡന്റ്), ടി സുരേന്ദ്രൻ (സെക്രട്ടറി). കാർത്തികപ്പള്ളിയിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്തു. കാർത്തികപ്പള്ളി ലോക്കൽ സെക്രട്ടറി പി കെ ഗോപിനാഥൻ അധ്യക്ഷനായി. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ഏരിയ കമ്മിറ്റിയംഗം കെ എൻ തമ്പി, സിപിഐ മണ്ഡലം കമ്മിറ്റിയംഗം വടക്കടം സുകുമാരൻ, ലോക്കൽ സെക്രട്ടറി സുഭാഷ് പിള്ളക്കടവ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി കെ ഗോപിനാഥൻ (പ്രസിഡന്റ്), സുഭാഷ് പിള്ളക്കടവ് (സെക്രട്ടറി). ഹരിപ്പാട് ടൗൺ സൗത്ത് മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ ശ്രീകുമാർ ഉദ്ഘാടനംചെയ്‌തു. സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ആർ ഗോപി അധ്യക്ഷനായി. അഡ്വ. ടി എസ് താഹ, പി വിനോദിനി, രമ്യ രജനീഷ്, അനിൽ വെട്ടുവേനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി വിനോദിനി (പ്രസിഡന്റ്), അഡ്വ. ടി എസ് താഹ (സെക്രട്ടറി).
എൽഡിഎഫ് ചെങ്ങന്നൂർ ടൗൺ നോർത്ത് മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷൻ ശോഭന ജോർജ് ഉദ്ഘാടനംചെയ്‌തു. ഷാജി ജോൺ പട്ടന്താനം അധ്യക്ഷനായി. കെ കെ ചന്ദ്രൻ, അഡ്വ. ജെ അജയൻ, കെ കെ ചന്ദ്രൻ, പി കെ അനിൽകുമാർ, ഒ എസ് ഉണ്ണികൃഷ്‌ണൻ, -യു സുഭാഷ്, അഡ്വ. എ രമേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷാജി ജോൺ പട്ടന്താനം (പ്രസിഡന്റ്), അഡ്വ. എ രമേഷ് (സെക്രട്ടറി).
എൽഡിവൈഎഫ് കൺവൻഷൻ ഇന്ന്
മാവേലിക്കര എൽഡിവൈഎഫ് മാവേലിക്കര മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ബുധനാഴ്ച ചാരുംമൂട്ടിൽ. വൈകിട്ട് നാലിന് ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനംചെയ്യും.










0 comments