Live News ബാങ്ക് പണിമുടക്ക് പൂർണം

വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്തെ എട്ടുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും വെള്ളിയാഴ്‌ച പണിമുടക്കി. ബാങ്ക് യൂണിയനുകളുടെ ഐക്യവേദി ആഹ്വാനം ചെയ്‌ത പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരും ഉദ്യോഗസ്ഥരും രാജ്യവ്യാപകമായി പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു.
പ്രവൃത്തിദിനം ആഴ്‌ചയിൽ അഞ്ച് ദിവസമാക്കുകയെന്ന നിർദേശത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ മടിക്കുന്നതാണ് ജീവനക്കാരെ പണിമുടക്കിലേക്ക് നയിച്ചത്.
ബെഫി, എഐബിഇഎ, എഐബിഒഎ, എഐബിഒഎഫ് തുടങ്ങിയ സംഘടനകൾ പണിമുടക്കിൽ പങ്കാളികളായി. ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ ഇൗ മാസം 28, 29, 30 തീയതികളിലായി ത്രിദിന പണിമുടക്കിനും ബാങ്ക് യൂണിയനുകളുടെ ഐക്യവേദി തീരുമാനിച്ചിട്ടുണ്ട്. ഒക്‌ടോബർ 26 മുതൽ അനിശ്‌ചിതകാല പണിമുടക്കും പരിഗണനയിലുണ്ട്.









0 comments