കടലിൽ കണ്ടെയ്‌നർ കുരുക്ക്? വീണ്ടും വല തകർന്നു

ഹരിപ്പാട്
തൃക്കുന്നപ്പുഴയിൽനിന്ന് മീൻപിടിക്കാൻപോയ ഉദയസൂര്യൻ വള്ളത്തിന്റെ വല കണ്ടെയ്‌നർ അവശിഷ്‌ടങ്ങളിൽ കുരുങ്ങി നശിച്ചു. കപ്പലിൽനിന്ന് കടലിൽ വീണ കണ്ടെയ്‌നറാണിതെന്ന് കരുതുന്നു. 1000 കിലോയോളം വലയും ഈയം ഉൾപ്പെടെ റോപ്പുകളും നശിച്ചു. എട്ടു ലക്ഷം രൂപയുടെ നഷ്‌ടമുണ്ട്. ഫോർട്ട്കൊച്ചി കോസ്‌റ്റൽ പൊലീസിൽ പരാതി നൽകി. ഉദയൻ കൈപ്പള്ളിൽ ലീഡറായ വള്ളത്തിൽ തോട്ടപ്പള്ളിക്ക് പടിഞ്ഞാറ് മീൻപിടിക്കുമ്പോൾ ശനിയാഴ്‌ചയായിരുന്നു സംഭവം









0 comments