ഇന്ത്യൻ പോർവിമാനം തേജസ് തകർന്നു; അപകടം ദുബായ് എയർഷോയ്ക്കിടെ

ദുബായ്: ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണു. ദുബായ് എയർഷോയ്ക്കിടെയാണ് തേജസ് തകർന്നുവീണത്. പരിപാടി കാണാന്‍ കൂടി നിന്നിരുന്ന ആള്‍ക്കൂട്ടത്തില്‍ ആരോ പകര്‍ത്തിയ വിമാനത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നത്. അപകടത്തിൽ പെെലറ്റ് മരിച്ചു. അന്താരാഷ്ട്ര വ്യോമയാന മേളയിൽ എയറോബാറ്റിക് പ്രകടനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
ഏകദേശം എട്ട് മിനിറ്റ് പ്രകടനത്തിനുശേഷമാണ് വിമാനം നിയന്ത്രണം തെറ്റി നിലത്തിടിച്ചതെന്നാണ് വിവരം.അതേസമയം, വിമാനം താഴെ വീഴുന്ന സമയത്ത് ഏതെങ്കിലും തരത്തിൽ കത്തുപിടിക്കുന്നതോ പുക ഉയരുന്നതോ പോലുള്ള സംഭവങ്ങളൊന്നും കാണാനായില്ല.താഴെവീണ തേജസ് പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാദേശിക സമയം 3.30 നാണ് സംഭവം. അൽമക്തൂം വിമാനത്താവളത്തിനടുത്തായിരുന്നു സംഭവം.
റഷ്യയുടെ മിഗ് 21- അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച പശ്ചാത്തലത്തിൽ ഇന്ത്യൻ എയർഫോഴ്സിന്റെ പ്രധാന യുദ്ധിമാനമായാണ് തേജസ് അറിയപ്പെട്ടിരുന്നത്. തദ്ദേശീയമായി വികസിപ്പിച്ച എൽ.സി.എ തേജസ് 4.5-ാം തലമുറയിലുള്ള മൾട്ടി–റോൾ യുദ്ധവിമാനമാണ്. എയർ ഡിഫൻസ്, ഓഫൻസീവ് എയർ സപ്പോർട്ട്, അടുത്തിടപഴകിയുള്ള യുദ്ധപ്രവർത്തനങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തതാണ്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ബന്ധപ്പെട്ട അധികാരികൾ അന്വേഷണം ആരംഭിച്ചു.










0 comments