പുത്തൻ കെഎസ്ആർടിസി എസി ബസിനുള്ളില്‍ തുപ്പി യാത്രക്കാരന്‍; നിസഹായരായി ഡ്രൈവറും കണ്ടക്ടറും

തിരുവനന്തപുരം: കഴിഞ്ഞദിവസം തിരുവനന്തപുരത്തു നിന്നും ബെംഗളുരുവിലേയ്ക്ക് പോയ കെഎസ്ആർടിസി എസി ബസിൽ യാത്രക്കാരന്റെ ക്രൂരത. മുന്‍സീറ്റിലിരുന്ന യാത്രക്കാരന്‍ ബസിനുള്ളില്‍ കാര്‍ക്കിച്ച് തുപ്പി. ഡ്രൈവര്‍ ബസ് നിര്‍ത്തി. യാത്രക്കാരും ബസ് ജീവനക്കാരും ഒരുപോലെ അമ്പരന്നു. ഇറക്കി വിടേണ്ടതാണെന്ന് കണ്ടക്ടർ പറയുന്നുണ്ട്. എന്നാൽ വൃത്തിക്കേട് കാണിച്ച യാത്രക്കാരൻ ഒരു കൂസലും ഇല്ലാതെ കാൽ നീട്ടി ഇരിക്കുന്നതും വീഡിയോയിൽ കാണാം.
‘എന്തിനാണ് ഈ പരിപാടി കാണിച്ചത്? ഞങ്ങള്‍ എത്ര കഷ്ടപ്പെട്ടാണ് ഇത് തുടയ്ക്കുന്നതെന്നറിയാമോ? ബെംഗളൂരു വരെ വരുന്ന എല്ലാ വേസ്റ്റും ഞങ്ങള്‍ തന്നെയാണ് വാരുന്നത്. അതില്‍ ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. അബദ്ധത്തില്‍ വീഴുന്നതോ ഒക്കെ ആയിരിക്കും. അത് ഞങ്ങള്‍ എടുക്കും. ഇത് പക്ഷേ മോശമാണ് കേട്ടോ, അത്രയേ പറയാനുള്ളു.’ – ഡ്രൈവര്‍ തുപ്പിയ യാത്രക്കാരനോട് പറഞ്ഞു. ബസില്‍ യാത്ര ചെയ്തിരുന്ന വ്ലോഗറാണ് വിഡിയോ ചിത്രീകരിച്ചത്. അത് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. യാത്ര ചെയ്യുമ്പോൾ അത് യാത്ര ചെയ്യുന്നവരുടെ സ്വന്തം ആണെന്ന ബോധ്യം ഉണ്ടാവണം .. എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കിട്ടത്.








0 comments